സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും; വകുപ്പേതെന്ന് പിന്നീട് തീരുമാനിക്കും, വി മുരളീധരന് സ്ഥാനങ്ങൾ ഇല്ല

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. വകുപ്പേതെന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. എന്നാൽ വി മുരളീധരന് സ്ഥാനങ്ങൾ ഇല്ല. കാലാവധി മറികടന്ന് കെ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായി തുടരാനും യോഗത്തിൽ ധാരണയായി. അതേസമയം കേന്ദ്ര മന്ത്രിയാകാൻ ഇല്ലെന്നായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്.

ALSO READ: തൃശൂരിൽ ഡിസിസി ഓഫീസിനുമുമ്പിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും പോസ്റ്റർ

ഒഴിവു വന്നാൽ സുരേന്ദ്രന് രാജ്യസഭയിലേക്ക് പരിഗണിക്കുമെന്നും സൂചനയുണ്ട്.കാലാവധി മറികടന്ന് കെ സുരേന്ദ്രന് പ്രസിഡന്റ് സ്ഥാനം നൽകുന്നതിൽ എതിർപക്ഷങ്ങൾക്ക് കടുത്ത വിയോജിപ്പുണ്ട്. സുരേഷ് ഗോപി ക്യാബിനറ്റ് ചുമതലയുള്ള മന്ത്രിയാകുന്നതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിലും ശക്തനാകും. രാജീവ് ചന്ദ്രശേഖർ സംസ്ഥാനത്ത് സജീവമാകുന്നത് പരിഗണിക്കുന്നുണ്ട്. അങ്ങനെയായാൽ സംസ്ഥാന ബിജെപിയിൽ പുതിയ ഗ്രൂപ്പുകൾ കൂടി ഉടലെടുക്കുമെന്നാണ് സൂചന.

ALSO READ: ‘കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ? പരിശോധിക്കണം’, സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കർഷകർ നേതാക്കൾ രംഗത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News