സുരേഷ് ഗോപി മൂന്നാം മോദി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയാകും. വലിയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സുരേഷ്ഗോപിക്ക് ദില്ലിയിൽ നിന്നുള്ള വിളി വന്നത്. അതിനുശേഷം മാത്രമാണ് അദ്ദേഹം തിരുവനന്തപുരത്തെ വസതിയിൽ നിന്നും പുറപ്പെട്ടത്.
അനിശ്ചിതത്വവും നാടകീയതയും നിറഞ്ഞതായിരുന്നു മോദിയുടെ മൂന്നാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞയിലേക്കുള്ള സുരേഷ്ഗോപിയുടെ യാത്ര. രാവിലെ 6.10നുള്ള വിമാനത്തിൽ ദില്ലിക്ക് പുറപ്പെടാൻ തീരുമാനിച്ച സുരേഷ്ഗോപി പക്ഷെ അതിൽ പുറപ്പെട്ടില്ല. പിന്നാലെ 8.30നുള്ള വിമാനത്തിൽ പുറപ്പെടുമെന്ന അഭ്യൂഹം. എന്നാൽ അതിലും പുറപ്പെടാത്തതിന് പിന്നാലെയാണ് ദില്ലിയിൽ നിന്നും സുരേഷ്ഗോപിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമായത്.
Also Read; വയനാട് മൂലങ്കാവ് സ്കൂളിലെ റാഗിങ്; 6 വിദ്യാർത്ഥികളെ പ്രതിചേർത്ത് കേസെടുത്ത് ബത്തേരി പൊലീസ്
മൂന്നാം മോദി മന്ത്രിസഭിയൽ കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറന്ന സുരേഷ്ഗോപി ഇല്ലേ എന്നതായിരുന്നു തുടർന്നുള്ള ചർച്ച. എന്നാൽ 11മണിയോടെ ദില്ലിയിൽ നിന്നുള്ള വിളി വന്നു. ശാസ്തമംഗലത്തെ വീട്ടിൽ നിന്നും ഭാര്യ രാധികയ്ക്കൊപ്പം തൊട്ടു പിന്നാലെ വിമാനത്താവളത്തിലേക്ക്. മോദി ദില്ലിയിലേക്ക് വിളിപ്പിച്ചു. നിർബന്ധമായും എത്തണമെന്ന് പറഞ്ഞു. ഇതായിരുന്നു വിമാനത്താവളത്തിൽ വച്ചുള്ള പ്രതികരണം.
തിരുവന്തപുരത്ത് നിന്നും കണക്ടറ്റഡ് വിമാനത്തിൽ ബംഗുളൂരുവിലേക്ക്. അവിടെ നിന്നും ചാർട്ടഡ് വിമാനത്തിൽ ദില്ലിയിൽ സത്യപ്രതിജ്ഞയ്ക്ക്. ഏതാകും വകുപ്പെന്നതിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here