സുരേഷ് ഗോപി പറയുന്ന കള്ളങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളി; വി എസ് സുനിൽകുമാർ

V S Sunilkumar

തൃശൂർപൂര ദിവസം സുരേഷ് ഗോപി ആംബുലൻസിലെത്തിയതും ത്രിതല അന്വേഷണത്തിന്റെ ഭാഗമാക്കണമെന്ന് വി എസ് സുനിൽകുമാർ. പൂര ദിവസം ആംബുലൻസ് സഞ്ചരിക്കാൻ പ്രത്യേക വഴികൾ നടത്തിപ്പുമായി ബന്ധപ്പെടുത്തി മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടായിരുന്നു. അതു മറികടന്നാണ് സുരേഷ് ഗോപി പൂരന​ഗരിയിലേക്ക് ആംബുലൻസിലെത്തിയതെന്നും വി എസ് സുനിൽകുമാർ പറ‍ഞ്ഞു.

ഗുണ്ടകൾ ആക്രമിച്ചു എന്ന് സുരേഷ് ഗോപി പറയുന്നത് കള്ളമാണ്. വഴി തടഞ്ഞു എന്ന് ആരോപിച്ച് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തു. എന്തുകൊണ്ട് ഗുണ്ടകൾ ആക്രമിച്ചുവെന്ന് പറഞ്ഞ് കേസുകൊടുത്തില്ലെന്നും വി എസ് സുനിൽകുമാർ ചോദിച്ചു.

Also Read: വയനാടിനോടുള്ള മോദി സർക്കാരിന്‍റെ അവഗണനക്കെതിരെ രാഹുൽ ഗാന്ധി ഒന്നും ചെയ്തില്ലെന്ന് ബിനോയ്‌ വിശ്വം

യാഥാർത്ഥ്യങ്ങൾ മറച്ചുവെക്കാൻ പച്ചക്കള്ളം പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വി എസ് സുനിൽകുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News