ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ അടുത്ത വിശ്വസ്തൻ എന്ന് ആരാധകർ വിശേഷിപ്പിച്ചിരുന്ന താരമാണ് സുരേഷ് റെയ്ന. എന്നാൽ അദ്ദേഹം ഐപിഎൽ സീസണിലെ തന്റെ സ്വപ്ന ഇലവനിൽ നിന്നും ധോണിയെ ഒഴിവാക്കിയത് ചർച്ച ചെയ്യുകയാണ് ക്രിക്കറ്റ് ആരാധകർ. ടീമിൽ ഇം പിടിച്ചവരിൽ 10 പേരും ഇന്ത്യക്കാരായപ്പോൾ അതിൽ ധോണി ഇല്ല എന്നതാണ് ക്രിക്കറ്റ് പ്രേമികളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.
നിലവിലെ ഐപിഎൽ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യയാണ് റെയ്നയുടെ സ്വപ്ന ടീമിൻ്റെ നായകൻ.ജിയോ സിനിമക്കായി ആകാശ് ചോപ്ര, പാർഥിവ് പട്ടേൽ, സഹീർ ഖാൻ എന്നിവർക്കൊപ്പമുള്ള സംഭാഷണത്തിലാണ് റെയ്ന തന്റെ സ്വപ്ന ഇലവനെപ്പറ്റി വെളിപ്പെടുത്തിയത്.
ഐപിഎല്ലിൽ കൂടുതൽ കാലം സൂപ്പർ കിംഗ്സിനൊപ്പം ഉണ്ടായിരുന്ന, അവർക്കൊപ്പം നാല് തവണ കിരീടം നേടുകയും ചെയ്ത താരം തങ്ങളുടെ ‘തല’യെ ഒഴിയത് ആണ് ചെന്നൈ ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചാ വിഷയം.
ലഖ്നോ സൂപ്പർ ജയന്റ്സിന്റെ വെസ്റ്റിൻഡീസ് താരം നിക്കൊളാസ് പൂരാൻ ആണ് ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ. ആദ്യ ഇലവനിൽ ഇടം പിടിച്ച ഏക വിദേശ താരവും പൂരാൻ ആണ്. ഓപ്പണർമാരായി യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവരെയാണ് റെയ്ന തെരഞ്ഞെടുത്തത്. വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, റിങ്കു സിങ്, രവീന്ദ്ര ജദേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹൽ എന്നിവരാണ് സ്വപ്ന ടീമിൽ ഇടമുള്ള മറ്റു താരങ്ങൾ. പകരക്കാരായി കാമറൂൺ ഗ്രീൻ, ഋതുരാജ് ഗെയ്ക്ക്വാദ്, ജിതേഷ് ശർമ, മതീഷ പതിരാന, യാഷ് താക്കൂർ എന്നിവരെയാണ് പകരക്കാരായി തെരഞ്ഞെടുത്തിരിക്കുന്നത്.
മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർഥിവ് പട്ടേലും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ധോണിയെ മാറ്റിനിർത്തി.എന്നാൽ മുൻ ഇന്ത്യ പേസർ സഹീർ ഖാന്റെ സ്വപ്ന ടീമിനെ നയിക്കുന്നത് ധോണിയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here