‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.

സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്ററുകൾ പുറത്തിറക്കിയത്. മമ്മൂട്ടി കമ്പനി, പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരുടെ പേജുകളിലൂടെയാണ് പുറത്തിറങ്ങിയത്. ചിത്രത്തിൽ സുരേശനും സുമലതയുമാകുന്നത് രാജേഷ് മാധവനും ചിത്ര നായരുമാണ്. മൂന്നുപേരുടെയും സോഷ്യൽ മീഡിയ പേജിലൂടെ റീലിസായ പോസ്റ്ററുകളിൽ സുരേശനേയും സുമലതയെയും അവതരിപ്പിച്ചിരിക്കുന്നത് മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലെ ലുക്കിലാണ്. മൂന്ന് കാലഘട്ടങ്ങളിലൂടെ നർമ്മത്തിൽ ചാലിച്ച് ഒരേ പ്രണയകഥ പറയുന്നുവെന്ന സൂചനയാണ് പോസ്റ്ററുകളിൽ ഉള്ളത്.

ALSO READ: എന്നടാ പണ്ണിവെച്ചിറിക്കെ? ആടുജീവിതം ട്രെയിലര്‍ കണ്ട പ്രഭാസിന്റെ പ്രതികരണം

ചിത്രത്തിലെ പ്രധാന കഥാപാത്രമായി കുഞ്ചാക്കോ ബോബനും ഉണ്ട്. കൊഴുമ്മൽ രാജീവനായി പ്രേക്ഷകപ്രീതി നേടിയ ചാക്കോച്ചൻ്റെ ലുക്കും ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉൾപ്പെട്ടിട്ടുണ്ട്. വൈശാഖ് സുഗുണന്റെ വരികൾക്ക് ഡോൺ വിൻസെന്റ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ റെക്കോർഡ് തുകയ്ക്ക് സോണി മ്യൂസിക്ക് സ്വന്തമാക്കി. നൂറ് ദിവസത്തിന് മുകളിൽ നീണ്ട ഷൂട്ടിംഗ് പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായാണ് നടന്നത്.

ഇമ്മാനുവൽ ജോസഫ്, അജിത്ത് തലപ്പള്ളി എന്നിവരാണ് ചിത്രത്തിൻ്റെ നിർമാതാക്കൾ. അജഗജാന്തരം എന്ന ഹിറ്റ് ചിത്രത്തിന്റെ നിർമാതാക്കളാണ് ഇരുവരും. രതീഷ് ബാലകൃഷ്‌ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സിനിമയുടെ സഹ നിർമാതാക്കൾ. മനു ടോമി, രാഹുൽ നായർ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സുമാണ്.

ALSO READ: ‘ഈ ആയിഷാൻ്റെ പിന്നാലെയുള്ള ആ നടത്തം അങ്ങ് നിർത്തിയേക്ക്, അത് പ്രശ്‌നാവും’, തട്ടത്തിൻ മറയത്തിലെ ആ മാസ് സീനിലുള്ളത് സുഷിനോ? മറുപടി

ക്രിയേറ്റീവ് ഡയറക്ടർ ആയി സുധീഷ് ഗോപിനാഥും ഛായാഗ്രഹണം സബിൻ ഉരാളുകണ്ടിയും പ്രൊഡക്ഷൻ ഡിസൈനറായി കെ.കെ. മുരളീധരനും എഡിറ്റർ ആയി ആകാശ് തോമസും ആണ് നിർവഹിച്ചിരിക്കുന്നത്. ആർട്ട് ഡയറക്ഷൻ ജിത്തു സെബാസ്റ്റ്യനും മിഥുൻ ചാലിശ്ശേരിയും ചേർന്നാണ് ചെയ്തിരിക്കുന്നത്. അനിൽ രാധാകൃഷ്ണൻ സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈനും സൗണ്ട് മിക്സിങ് സിനോയ് ജോസഫും കോസ്റ്റ്യൂം ഡിസൈനറായി സുജിത്ത് സുധാകരനും മേക്കപ്പ് ലിബിൻ മോഹനനും മാഫിയ ശശി സംഘട്ടനവും പ്രൊഡക്ഷൻ കൺട്രോളറായി ബിനു മണമ്പൂരും കളറിസ്റ്റ് ആയി ലിജു പ്രഭാകരും അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, പിക്ടോറിയൽ ഫ്ക്സ്, ആക്സൽ മീഡിയ, ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ്.എക്സ്. സ്റ്റിൽസ് റിഷാജ് മുഹമ്മദും ടൈറ്റിൽ ഗ്രാഫിക്സ് സമീർ ഷാജഹാനും പോസ്റ്റർ ഡിസൈൻ ഓൾഡ് മോങ്ക്സും ആണ് നിർവഹിച്ചിരിക്കുന്നത്. ഡാൻസിങ് നിഞ്ച, ഷെറൂഖ് ഷെറീഫ്, റിഷ്ദാൻ അബ്ദുൾ റഷീദ്, അനഘ മരിയ വർഗീസ്, കാവ്യ.ജി എന്നിവരാണ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. പി ആർ ഒ: ആതിര ദിൽജിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News