എംപിയെന്ന നിലയില്‍ ഉദ്ഘാടനങ്ങള്‍ ചെയ്യില്ലെന്ന് സുരേഷ്ഗോപി; സിനിമാ നടനായെത്തും, പണം വാങ്ങും

എംപിയെന്ന നിലയില്‍ താനിനി ഉദ്ഘാടനങ്ങള്‍ ചെയ്യില്ലെന്ന് സുരേഷ്ഗോപി. സിനിമാ നടനായെ ഇനി ഉദ്ഘാടനങ്ങള്‍ക്കെത്തൂവെന്നും സിനിമാ മേഖലയിലെ തന്‍റെ സഹപ്രവര്‍ത്തകര്‍ വാങ്ങുന്ന തരത്തിലുള്ള യോഗ്യമായ ശമ്പളം അതിനു നല്‍കിയാലേ താന്‍ അവിടെ നിന്നും പോകൂവെന്നും സുരേഷ്ഗോപി പറഞ്ഞു. എങ്ങണ്ടിയൂരില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു  അദ്ദേഹം.

ALSO READ: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിമായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു

സമൂഹ നന്മയ്ക്കു വേണ്ടിയായിരിക്കും ഇത്തരത്തില്‍ ലഭിക്കുന്ന പണം ഉപയോഗിക്കുക.  വിഷയവുമായി ബന്ധപ്പെട്ടുള്ള സുരേഷ്ഗോപിയുടെ വാക്കുകള്‍ ഇങ്ങനെയാണ്. “ഞാനിനിയും സിനിമകള്‍ ചെയ്യും. സിനിമകളില്‍ നിന്നും എനിക്കു കിട്ടുന്ന ശമ്പളത്തിന്‍റെ അഞ്ചു മുതല്‍ എട്ടു ശതമാനം നല്‍കാനേ എനിക്ക് അവകാശമുള്ളൂ. കണക്കുകള്‍ കൊടുക്കണ്ടേ, അങ്ങനെ വരുന്ന പണം ഇനി വ്യക്തികള്‍ക്ക് നല്‍കില്ല. പ്രധാനമായും ജനങ്ങള്‍ക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങള്‍ക്കായിരിക്കും അതു വരുക. അതിനായി പിരിവ് ഉണ്ടാകില്ല.

ALSO READ: കൊടുമൺ പോറ്റിയായി ടിനി ടോം… ബാക്ക്സ്റ്റേജിൽ നേരിട്ടെത്തി അഭിനന്ദിച്ച് സാക്ഷാൽ മമ്മൂട്ടി

ഏതെങ്കിലും പരിപാടിയ്ക്കു പോകുമ്പോള്‍ എംപിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാമെന്ന് കരുതുകയേ വേണ്ട. ഞാന്‍ സിനിമാ നടനായേ വരൂ. എന്നാല്‍, ഉദ്ഘാടനത്തിലൂടെ ലഭിക്കുന്നതില്‍ നിന്നും നയാ പൈസ ഞാന്‍ എടുക്കില്ല. അത് എന്‍റെ ട്രസ്റ്റിലേക്ക് ആയിരിക്കും പോകുക. ഇനിയിപ്പോള്‍ ആക്രമണം വരുന്നത് ഈ രീതികള്‍ക്കൊക്കെ ആയിരിക്കും. അത് ഇപ്പൊ‍ഴേ അടക്കുകയാണ്.

ALSO READ: ക്യൂബയുമായി ആരോഗ്യ മേഖലയില്‍ തുടങ്ങി വച്ച സഹകരണം ശക്തിപ്പെടുത്തും: മന്ത്രി വീണ ജോർജ്

തൃശ്ശൂരിലെ ജനങ്ങളാണ് എന്നെ ഒരു ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുന്നതെങ്കില്‍ നിങ്ങളുടെയൊന്നും ഉപദേശം എനിക്കാവശ്യമില്ല. കൃത്യമായി നിര്‍വഹണം നടത്തിയിരിക്കും. പറഞ്ഞതൊന്നും വെറുതെ പറഞ്ഞതല്ല. ഈശ്വരന്‍ അനുഗ്രഹിച്ചാല്‍ അതുക്കും മേലെ ചെയ്തിരിക്കും”- സുരേഷ്ഗോപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News