അഞ്ച് കേന്ദ്രമന്ത്രിമാരെ തന്റെ ചൊല്‍പ്പടിക്ക് വിട്ടുതരണം, തന്നെ അഭിനയിക്കാനും വിടണം, ജയിക്കുന്നതിനു മുന്നേ എംപി; വ്യാമോഹങ്ങൾ വിളിച്ച് പറഞ്ഞ് സുരേഷ് ഗോപി

അഞ്ച് കേന്ദ്രമന്ത്രിമാരെ തന്റെ ചൊല്‍പ്പടിക്ക് വിട്ടുതരണമെന്ന് സുരേഷ് ഗോപി. താൻ എം പി അതാകുമ്പോൾ അഞ്ച് വകുപ്പ് ചുമതലയുള്ള മന്ത്രിമാരെ തനിക്ക് വിട്ടുനൽകണമെന്നാണ് സുരേഷ് ഗോപി പറയുന്നത്. കൂടാതെ എംപി സ്ഥാനത്ത് ഇരിക്കുമ്പോൾ തന്നെ അഭിനയിക്കാൻ വിടണമെന്നുമാണ് സുരേഷ് ഗോപിയുടെ മുന്നേകൂട്ടിയുള്ള ആവശ്യങ്ങൾ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ’10 കോടി നഷ്ടപരിഹാരം നല്‍കണം’, ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലന്റെ വക്കീൽ നോട്ടീസ്

പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും രാജ്യസുരക്ഷ മന്ത്രിയോടും സിനിമ ചെയ്യുന്നതിന് രണ്ടുവർഷത്തേക്ക് സമയം തരണം എന്നാണ് താൻ പറഞ്ഞിരിക്കുന്നത് എന്നും സുരേഷ് ഗോപി പറയുന്നുണ്ട്. താൻ ഇപ്പോൾ തുടർന്ന് കൊണ്ടിരിക്കുന്ന ചില പ്രവർത്തനത്തിനും പണം വേണമെന്നും സുരേഷ് ഗോപി പറഞ്ഞു. പകരം താൻ ആവശ്യപ്പെട്ടിരിക്കുന്നത് ഒരു മന്ത്രി എന്ന നിലക്ക് 5 വകുപ്പുകളുടെ ക്യാബിനറ്റ് മന്ത്രിമാരെ തന്റെ ചൊൽപ്പടിക്ക് വിട്ടുതരണമെന്നുമാണ്.കേരളത്തിൽ എന്തൊക്കെ ചെയ്യാൻ ആഗ്രഹിക്കുന്നത് മനസിൽ കോറിയിട്ടിട്ടുണ്ടെന്നും അതിന്റെ 25 ശതമാനം എങ്കിലും സാധ്യമാക്കി തരുന്ന വകുപ്പ് മന്ത്രിമാരെയാണ് താൻ ആവശ്യപെട്ടിരിക്കുന്നത് എന്നുമാണ് സുരേഷ് ഗോപി പറയുന്നത്. തന്റെ ചൊൽപ്പടി എന്ന് പറയുന്നത് കേരളത്തിലെ ജനങ്ങളുടെ ആണെന്നും ഒക്കെയാണ് സുരേഷ് ഗോപി വിചിത്ര ആവശ്യങ്ങൾ.

ALSO READ: പോളിംഗിലെ വേഗത കുറവ് ഉദ്യോഗസ്ഥർ കരുതിക്കൂട്ടി വൈകിപ്പിച്ചതാണെന്ന് തോന്നിയിട്ടില്ല, എൽഡിഎഫ് നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്: കെ കെ ശൈലജ ടീച്ചർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News