പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി

ഷൂട്ടിംഗിനിടെ പരുക്കേറ്റ നടന്‍ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. കാലിലെ ലിഗമെന്റില്‍ കീ ഹോള്‍ ശ്‌സ്ത്രക്രിയയാണ് നടത്തിയത്. പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Also read- പൃഥ്വിരാജിന് ഷൂട്ടിങിനിടെ പരുക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പൃഥ്വിരാജിന് കാലില്‍ പരുക്കേറ്റത്. മറയൂരില്‍ വെച്ചാണ് സംഭവം. ഷൂട്ടിംഗിനിടെ ബസില്‍ നിന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read- റുബിക്‌സ് ക്യൂബിനെ ഏറെ സ്‌നേഹിച്ച സുലൈമാന്‍ ദാവൂദ്; ടൈറ്റന്‍ യാത്രയ്ക്കും അവന്‍ ഒരെണ്ണം കരുതിയിരുന്നു

ജിആര്‍ ഇന്ദുഗോപന്‍ എഴുതിയ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News