കൊല്ലം സുധിക്കൊപ്പം അപകടത്തില്‍പ്പെട്ട മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മിമിക്രി താരം മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. നടന്‍ ബിനീഷ് ബാസ്റ്റിന്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷന്‍ കഴിഞ്ഞുവെന്നും നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ബിനീഷ് ബാസ്റ്റിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Also Read- നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ മരണത്തിലേക്ക് നയിച്ച കാറപകടത്തില്‍ മഹേഷ് കുഞ്ഞുമോന് സാരമായ പരുക്കേറ്റിരുന്നു. മഹേഷിന്റെ മുഖത്തും പല്ലുകള്‍ക്കുമായിരുന്നു പരുക്കേറ്റത്. തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ രാവിലെ ആരംഭിച്ച ശസ്ത്രക്രിയ ഒന്‍പത് മണിക്കൂര്‍ നീണ്ടു നിന്നു.

Also Read- സംസ്കാര സമയത്ത് ഭാര്യ രേണു കൊല്ലം സുധിയോട് സംസാരിക്കുന്ന ദൃശ്യങ്ങൾ കണ്ണീരണിയിക്കുന്നത്

മിമിക്രിയില്‍ പുതിയ സാധ്യതകള്‍ തെളിയിച്ച കലാകാരനാണ് മഹേഷ് കുഞ്ഞുമോന്‍. അനായാസമായി സിനിമാ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടേയും മറ്റ് പ്രമുഖരുടെയും ശബ്ദം അനുകരിക്കുന്ന മഹേഷിന്റെ വീഡിയോകള്‍ വൈറലാകാറുണ്ട്. ഹൃദയം സിനിമയില്‍ പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും സംസാരിക്കുന്നത്, കൊവിഡ് കാലത്ത് ഹിറ്റായ പിണറായി വിജയന്റേയും നരേന്ദ്ര മോദിയുടേയും ‘പെര്‍ഫെക്ട് ഓകെ’ ഗാനം എന്നിവ മഹേഷ് കുഞ്ഞുമോന്റെ ശ്രദ്ധ നേടിയ വീഡിയോകളാണ്.

Also Read- ‘പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് സങ്കടകരമാണ്..! അത് സഹോദരതുല്യര്‍ ആകുമ്പോള്‍’; കൊല്ലം സുധിയുടെ ഓര്‍മയില്‍ ഷമ്മി തിലകന്‍ 

കഴിഞ്ഞ ജൂണ്‍ അഞ്ചിന് പുലര്‍ച്ചെ നാലരയോടെ തൃശൂര്‍ കയ്പമംഗലത്ത് വച്ചായിരുന്നു അപകടം നടന്നത്. വടകരയില്‍ ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങി വരുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, എന്നിവരും കാറിലുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News