“ക്യാപ്റ്റൻ ദിയ, ചാമ്പ്യൻ ദേവ്.. നിങ്ങൾ ഞങ്ങളുടെ അഭിമാനം”; മക്കളുടെ സ്പോർട്സ് ഡേ കാണാൻ സൂര്യയും ജ്യോതികയും

സ്കൂൾ കായികദിനത്തിൽ മക്കളുടെ പ്രകടനം കാണാനെത്തി തമിഴ് താരദമ്പതികളായ സൂര്യയും ജ്യോതികയും. മുംബൈയിലെ അസെൻഡ് ഇന്റർനാഷ്നൽ സ്കൂളിലാണ് മക്കൾ ദിയയും ദേവും പഠിക്കുന്നത്. മക്കളുടെ സ്കൂളിലെ സ്പോർട്സ് ഡേയുമായി ബന്ധപ്പെട്ട പരിപാടികൾ ജ്യോതിക തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിരുന്നു.

Also Read: അഞ്ചു പതിറ്റാണ്ട് ജപ്പാനെ പറ്റിച്ച ഭീകരന്‍; ഒടുവില്‍ മരണക്കിടക്കയില്‍ പൊലീസിനോട് കുറ്റസമ്മതം

പതിനൊന്നാം ക്ലാസുകാരിയായ ദിയ സ്കൂളിലെ ഒരു ഹൗസിന്റെ ക്യാപ്റ്റനുമാണ്. മകൻ ദേവ് ഓട്ടം പോലെയുള്ള കായിക ഇനങ്ങളിൽ മികച്ച നേട്ടവും കൈവരിച്ചു. “ക്യാപ്റ്റൻ ദിയ, ചാമ്പ്യൻ ദേവ്.. നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ്” എന്നാണ് ജ്യോതിക തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയോടൊപ്പം കുറിച്ചിരിക്കുന്നത്.

Also Read: യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ ഡി കേസ്; അഞ്ചാം പ്രതി കീഴടങ്ങി

ജ്യോതികയുടെ അച്ഛനമ്മമാരോടൊപ്പം സമയം ചെലവഴിക്കാൻ അടുത്തിടെയാണ് ഇരുവരും കുടുംബത്തോടൊപ്പം ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് മാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News