വലിയ പ്രതീക്ഷയോടെ സൂര്യ ആരാധകർ കാത്തിരുന്ന ചിത്രമാണ് കങ്കുവ. നവംബര്‍ 14 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം കൂടിയാണ് ഇത്. 350 കോടി ബജറ്റില്‍ ആയിരുന്നു ചിത്രം നിർമിക്കാനെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ ടി ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിൽ ആയിരിക്കും ചിത്രം എത്തുക. ഡിസംബർ 8 ന് ആകും ചിത്രം ഒ ടി ടി യിൽ സ്ട്രീമിംഗ് ആരംഭിക്കുക. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം ഒ ടി ടി യിലെത്തും.
തിയറ്ററുകളിൽ മികച്ച കളക്ഷൻ നേടാത്തതിനാലാണ് ചിത്രം വളരെ പെട്ടന്ന് തന്നെ ഒ ടി ടി യിൽ എത്തുന്നത് എന്നും അഭിപ്രായം ഉണ്ട്. നാല് ആഴ്ച പോലും പൂര്‍ത്തിയാക്കും മുന്‍പേയാണ് കങ്കുവ ഒടിടിയിൽ എത്തുന്നത്.സ്റ്റുഡിയോ ഗ്രീനും യു വി ക്രിയേഷന്‍സും ചേര്‍ന്നായിരുന്നു കങ്കുവയുടെ നിർമാണം.
also read: അമരൻ ചിത്രത്തിലെ നമ്പർ വിവാദം; ഒടുവിൽ ആ രംഗം നീക്കം ചെയ്തു
ബോബി ഡിയോള്‍ ആയിരുന്നു വില്ലൻ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചത്. ദിഷ പഠാനിയായിരുന്നു നായിക . ശിവയ്ക്കൊപ്പം ആദി നാരായണയും മദന്‍ ഗാര്‍ഗിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി, അബ്ദുള്ള അല്‍ സാജിദ് എന്നിവരാണ് കെ ഇ ജ്ഞാനവേല്‍ രാജയ്ക്കൊപ്പം ചേര്‍ന്ന് കങ്കുവ നിര്‍മ്മിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here