പ്രതീക്ഷ കുറയുന്നില്ല; അഡ്വാൻസ് ബുക്കിങ്ങിലും സൂര്യ ചിത്രം ഞെട്ടിച്ചു

സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ അപ്ഡേറ്റും ആരാധകർക്കിടയിൽ വലിയ സന്തോഷവും പ്രതീക്ഷയും നൽകിയിരുന്നു. സൂര്യയുടെയും തിരച്ചുവരവു കൂടിയായിട്ടാണ് ചിത്രത്തെ പ്രേക്ഷകർ കാണുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള മറ്റൊരു സന്തോഷവാർത്തയാണ് ആരാധകർക്കിടയിൽ ശ്രെദ്ധനേടുന്നത്. റിലീസിന് രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ വൻ അഡ്വാന്‍സ് ബുക്കിങ്ങാണ് കങ്കുവക്ക് ലഭിച്ചത്. ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെയാണ് അഡ്വാന്‍സ് ബുക്കിങിലെ ഈ നേട്ടം എന്നത് എടുത്ത് പറയണം .

കേരളത്തില്‍ നിന്ന് മാത്രം ഒരുകോടിയാണ് ചിത്രം അഡ്വാന്‍സ് ബുക്കിങ്ങിലൂടെ സ്വന്തമാക്കിയത്. നാല് മണിക്കൂര്‍ കൊണ്ടാണ് ചിത്രം ഇത്രയധികം ബുക്കിങ് നേടിയത്. കേരളത്തില്‍ മാത്രം 550 സ്‌ക്രീനുകളില്‍ കങ്കുവ പ്രദര്‍ശത്തിനെത്തും. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലെത്തുന്ന കങ്കുവ സകല റെക്കോഡും തിരുത്തിക്കുറിക്കുമെന്നാണ് അഡ്വാൻസ് ബുക്കിങ്ങിൽ നിന്ന് മനസിലാകുന്നത്.

also read: കേരളത്തിൽ മാത്രമല്ല, തമിഴകത്തും വമ്പൻ ഹിറ്റ്! ദുൽഖറിന്റെ ലക്കി ഭാസ്കരൻ മികച്ച പ്രതികരണം

250 കോടിയിലധികം ബജറ്റില്‍ പത്ത് ഭാഷകളിലായാണ് കങ്കുവ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സൂര്യക്ക് പുറമെ ബോബി ഡിയോള്‍, ദിശാ പഠാനി, റെഡിന്‍ കിങ്സ്ലി, നട്ടി (നടരാജ സുബ്രഹ്‌മണ്യന്‍) തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News