സൂര്യയുടെ കങ്കുവക്കായി കാത്ത് ആരാധകർ; പുതിയ അപ്ഡേറ്റ് പുറത്ത്

സൂര്യ നായകനാകുന്ന കങ്കുവയുടെ പുതിയ അപ്‍ഡേറ്റ് ആണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. കങ്കുവയുടെ സെക്കൻഡ് ലുക്ക് നാളെ പുറത്തുവിടുമെന്ന പുതിയ വിവരമാണ് ആരാധകർക്കിടയിൽ പ്രതീക്ഷയുണർത്തുന്നത്.

ALSO READ: സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലം; ഫറോക് പാലം ഇനി മിന്നിത്തിളങ്ങും

നേരത്തെ കങ്കുവയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ് എന്ന് ചിത്രത്തിലെ നായകൻ സൂര്യ വെളിപ്പെടുത്തിയിരുന്നു.  സ്‍ക്രീനില്‍ കങ്കുവ കാണാൻ കാത്തിരിക്കാനാകുന്നില്ലെന്നും പറഞ്ഞായിരുന്നു നടൻ സൂര്യ കുറിപ്പ് എഴുതിയത്.

‘കങ്കുവ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. എന്റെ അവസാന രംഗം ചിത്രീകരിച്ച് കഴിഞ്ഞതോടെ എല്ലാ ടീമംഗങ്ങളിലും വലിയൊരു ആശ്വാസം കാണാമായിരുന്നു. ഈ പൂർത്തിയാക്കൽ ഒരുപാട് നല്ല കാര്യങ്ങൾക്കുള്ള തുടക്കത്തിന് വേണ്ടിയാണ്. ഇത്രയും മനോഹരമായ ഓർമ്മകൾ സമ്മാനിച്ചതിന് സംവിധായകൻ ശിവയ്‌ക്കും മറ്റ് ടീമംഗങ്ങൾക്കും നന്ദി. കങ്കുവ ഒരുപാട് പ്രത്യേകതകളുള്ള ഒരു വലിയ സിനിമയാണ്, ചിത്രം എത്രയും പെട്ടെന്ന് ബിഗ് സ്‌ക്രീനിൽ കാണാനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ഞാൻ’. എന്നായിരുന്നു സൂര്യയുടെ കുറിപ്പ്.

അതേസമയം സൂര്യ നായകനാകുന്ന വാടിവാസല്‍ എന്ന ചിത്രവും പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒന്നാണ്. വെട്രിമാരനാണ് വാടിവാസല്‍ സിനിമയുടെ സംവിധാനം. സൂര്യയുടെ വാടിവാസല്‍ 2024ന്റെ പകുതിയോടെ തുടങ്ങും എന്ന് വെട്രിമാരൻ വ്യക്തമാക്കിയത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

ALSO READ: തപാൽ വഴി കൊച്ചിയിൽ ലഹരിയെത്തിച്ച കേസ്; കൂടുതല്‍ അറസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News