സൂര്യ  എങ്ങനെ ‘റോളക്സ്’ ആയി?; പിന്നിലെ കഥ തുറന്നുപറഞ്ഞ് നടന്‍ കാര്‍ത്തി

കമല്‍ഹാസൻ നായകനായ ലോകേഷ് കനകരാജ് ചിത്രമായിരുന്നു വിക്രം. ഫഹദ് ഫാസില്‍, വിജയ് സേതുപതി തുടങ്ങിയ വന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ നടപ്പിന്‍ നായകന്‍ സൂര്യ കമിയോ റോളില്‍ എത്തിയിരുന്നു. സിനിമാ പ്രേമികളെ തിയേറ്ററില്‍ ആവേശം കൊള്ളിച്ച, ചിത്രത്തിന്‍റെ വന്‍ വിജയത്തിന് വലിയ പങ്കുവഹിച്ച സാന്നിധ്യമായിരുന്നു സൂര്യയുടേത്. ഇപ്പോ‍ഴിതാ സൂര്യ റോളക്സ് എന്ന കഥാപാത്രം സ്വീകരിച്ചതിന് പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സഹോദരനുമായ സൂര്യ.

ഈ കഥാപാത്രം തെരഞ്ഞെടുക്കാന്‍ എന്താണ് കാരണമെന്ന ചോദ്യത്തിന് തനിക്ക് ലഭിച്ച മറുപടിയാണ് കാര്‍ത്തി പങ്കുവെച്ചത്.

‘റോളക്സ് ‘ പോലൊരു വേഷം തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല.  ആ കഥാപാത്രത്തിന് മറ്റൊരു ഷെയ്ഡുണ്ടെന്നും സൂര്യ പറഞ്ഞു.  മാത്രമല്ല കമല്‍ഹാസന്‍ സാറിനോടുള്ള സ്നേഹവും  ‘റോളക്സ് ‘  ഏറ്റെടുക്കാന്‍ കാരണമായെന്നും   വളരെ പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നെന്നും സൂര്യ തന്നോട് പറഞ്ഞു. – കാര്‍ത്തി വെളിപ്പെടുത്തി.

ALSO READ: ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നിരോധിച്ച് ഹൈക്കോടതി

കമല്‍ഹാസന്‍ ചിത്രത്തില്‍ വേഷമിട്ടത് തന്‍റെ സ്വപ്ന സാക്ഷാത്കാരമെന്നാണ് ‘വിക്രം’ പുറത്തിറങ്ങിയ ശേഷം സൂര്യ പറഞ്ഞിരുന്നത്.

പ്രിയപ്പെട്ട കമല്‍ഹാസൻ അണ്ണാ, താങ്കള്‍ക്കൊപ്പം സിനിമയില്‍ എത്തുകയെന്ന എന്‍റെ സ്വപ്‍നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. അത് സാധ്യമാക്കിയതിന് നന്ദി. എല്ലാവരുടെയും സ്‍നേഹം ആവേശഭരിതനാക്കുന്നുവെന്നും  വിക്രത്തിന്‍റെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് സൂര്യ ട്വിറ്ററില്‍ കുറിച്ചിരുന്നു.

ALSO READ: യജമാനൻ പോയതറിയാതെ മോർച്ചറിക്ക് മുന്നിൽ ഒരു മാസമായി കാത്തിരിക്കുന്ന ഒരു നായ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News