അമ്മ വാങ്ങിയ കടം തിരിച്ചടക്കാനാണ് സിനിമ നടനായത്; തുണിക്കടയിൽ ജോലി ചെയ്തപ്പോൾ മാസ ശമ്പളം 1200 രൂപ : സൂര്യ

suriya

അമ്മ വാങ്ങിയ കടം തിരിച്ചടക്കാനാണ് താൻ സിനിമ നടനായതെന്ന് വെളിപ്പെടുത്തി നടൻ സൂര്യ. കടം വാങ്ങിയ പണം നൽകാൻ അമ്മ കഷ്ടപ്പെടുന്നത്തിൽ എനിക്ക് വിഷമം തോന്നി , അങ്ങനെയാണ് താൻ തന്റെ കരിയർ ആരംഭിക്കുന്നത് എന്ന് സൂര്യ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം താരം വ്യക്തമാക്കിയത്.അമ്മ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ താൻ എന്താണ് ചെയ്യുന്നത് എന്ന് അപ്പോഴാണ് ആലോചിച്ചത്. സിനിമയിലേക്ക് വന്നത് പണത്തിനു വേണ്ടിയാണ് എന്നും അമ്മ വാങ്ങിയ കടം തിരികെ നൽകാനാണെന്നും താരം പറഞ്ഞു.

ആ സമയത്ത് അച്ഛന്‍ അധികം സിനിമകള്‍ ചെയ്യാറുണ്ടായിരുന്നില്ല, അമ്മയാണ് കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞത്. ഞാന്‍ 25,000 രൂപ കടം വാങ്ങിയിട്ടുണ്ടെന്നും ഇത് അച്ഛന് അറിയില്ലെന്നും അമ്മ എന്നോട് പറഞ്ഞു. ഇത് കേട്ട് ഞെട്ടിയ താൻ സേവിങ്‌സിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് തങ്ങളുടെ ബാങ്ക് ബാലന്‍സ് ഒരിക്കലും ഒരു ലക്ഷത്തിന് മുകളില്‍ പോകാറില്ലെന്ന് അറിയുന്നത് എന്നും സൂര്യ പറഞ്ഞു.

also read: ‘ഞാൻ സൂപ്പർസ്റ്റാർ അല്ല, ഞങ്ങൾക്ക് ഒരു സൂപ്പർസ്റ്റാറേയുളളൂ, അതാണ് ഇദ്ദേഹം’; വൈറലായി സൂര്യയുടെ വാക്കുകൾ

തുണിക്കടയില്‍ ജോലിക്ക് കയറിപോൽ താൻ നടന്റെ മകൻ ആണെന്ന് അവർക്ക് അറിയില്ലായിരുന്നു, ആദ്യത്തെ 15 ദിവസം ട്രെയ്‌നിയായിരുന്നു. അന്ന് 750 രൂപയാണ് കിട്ടിയിരുന്നത്. ആ സമയത്തെ എന്റെ മാസ ശമ്പളം 1200 രൂപയായിരുന്നു. ഞാനവിടെ മൂന്ന് വര്‍ഷത്തോളം ജോലി ചെയ്തു. ആ സമയം കൊണ്ട് എന്റെ ശമ്പളം 8000 രൂപയായി എന്നും സൂര്യ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News