സൂര്യ ആരാധകർക്ക് പ്രതീക്ഷ ഉണർത്തുന്ന ചിത്രമാണ് റെട്രോ. ഈ വർഷം റിലീസ് പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണിത് . ക്രിസ്മസിനോടനുബന്ധിച്ച് റെട്രോയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്.
ഇപ്പോഴിതാ ആരാധകർക്ക് സന്തോഷിക്കാനുള്ള മറ്റൊരു കാര്യം കൂടി പങ്കുവെച്ചിരിക്കുകയാണ് സൂര്യ. റെട്രോയുടെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് താരം. ഹാപ്പി 2025, ഒരുപാട് സ്നേഹം, ഒരുപാട് വെളിച്ചം, ഒരുപാട് സന്തോഷം’- എന്ന് കുറിച്ചു കൊണ്ടാണ് സൂര്യ പോസ്റ്റർ പങ്കുവെച്ച് കുറിച്ചത് . ഒരു ഗ്രൗണ്ടിൽ കാറിനടുത്ത് നിൽക്കുന്ന സൂര്യയെയാണ് പോസ്റ്ററിൽ ഉള്ളത്.
Happy 2025!
— Suriya Sivakumar (@Suriya_offl) January 1, 2025
Lots of love, lots of light and lots of happiness! #RETRO pic.twitter.com/jk2ndakKXu
also read: “നീയാണെന്റെ വീട്”…, ഏറെ നാളത്തെ പ്രണയ സാഫല്യം; ഗായകൻ അര്‍മാന്‍ മാലിക് വിവാഹിതനായി
അതേസമയം ലവ്, ലാഫ്റ്റർ, വാർ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുക. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിലെ നായിക. ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത് . കാർത്തിക് സുബ്ബരാജിന്റെയാണ് സംവിധാനം. സൂര്യയുടെ 2ഡി എന്റർടൈൻമെന്റ്സും കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണനാണ്. സൂര്യയുടെ വൻ തിരിച്ചുവരവ് തന്നെയായിരിക്കും ചിത്രമെന്നാണ് ആരാധകർ പറയുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here