‘ഒന്നും രണ്ടുമല്ല 38 ഭാഷകളിൽ സൂര്യയുടെ കങ്കുവ’, ഇന്ത്യൻ സിനിമയിൽ ഇത് ചരിത്രം; നടിപ്പിൻ നായകൻ്റെ നാടകീയ വരവ്

തമിഴ് സിനിമാ ചരിത്രത്തിൽ തന്നെ പുതിയൊരു കാൽവെയ്പ്പിനാണ് സൂര്യ തുടക്കം കുറിക്കുന്നത്. കങ്കുവ എന്ന പുതിയ ചിത്രം 38 ഭാഷകളിൽ റിലീസ് ചെയ്യാനാണ് തീരുമാനം. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. നിർമ്മാതാക്കളിൽ ഒരാളായ കെ ഇ ജ്ഞാനവേൽ രാജയാണ് ഒരു അഭിമുഖത്തിൽ 38 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ALSO READ: ‘വിഘ്നങ്ങൾ നീക്കി വിനായകൻ’, ധ്രുവനച്ചത്തിരത്തിരം സിനിമയുടെ ആദ്യ റിവ്യൂ പുറത്ത്; ചിത്രം വിനായകൻ തൂക്കിയെന്ന് ലിംഗുസാമി

‘പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള സിനിമയ്ക്ക് 38 ഭാഷകളിൽ റിലീസുണ്ട്. പത്ത് ഇന്ത്യൻ ഭാഷകളിലാണ് ആദ്യം റിലീസിന് പദ്ധതിയിട്ടിരുന്നത്. സിനിമയുടെ മൂല്യം കണക്കിലെടുത്ത് കൂടുതൽ ഭാഷകളിൽ പുറത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു. 3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്സ് സ്ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്’, കെ ഇ ജ്ഞാനവേൽ രാജ പറഞ്ഞു.

ALSO READ: ഫിഫ ലോകകപ്പിന് യോഗ്യത നേടി ഇന്ത്യൻ ടീം? പ്രചരിക്കുന്ന വാർത്തയ്ക്ക് പിറകിലെ സത്യാവസ്ഥ എന്ത്

അതേസമയം, ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും സുപ്രധാനമായ ഒരു ചിത്രമാണ് കങ്കുവ. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് സൂര്യയ്ക്ക് കങ്കുവയിൽ. യോദ്ധാവായുള്ള താരത്തിന്റെ ലുക്ക് മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ചെന്നൈയിൽ അവസാന ഷെഡ്യൂൾ ചിത്രീകരണം പുരോഗമിക്കുകയാണ്. ഡിസംബറോടെ സിനിമ പൂർത്തിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News