ബോക്‌സ് ഓഫീസ് തൂത്തുവാരാന്‍ സൂര്യയുടെ ‘കങ്കുവ’ എത്തുന്നു; ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്

സൂര്യയെ നായകനാക്കി പ്രശസ്ത സംവിധായകന്‍ ശിവ ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രം ‘കങ്കുവ’യുടെ റിലീസ് തീയതി പുറത്ത്. ചിത്രം ആഗോളവ്യാപകമായി 38 ഭാഷകളില്‍ നവംബര്‍ 14നാണ് തിയേറ്ററുകളിലെത്തുക. 350 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ചിത്രം വന്‍ റിലീസായി കേരളത്തിലെ തിയേറ്ററുകളിലെത്തിക്കും. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ALSO READ:ബിജു മേനോന് നായികയായി മേതിൽ ദേവിക; ‘കഥ ഇന്നുവരെ’ നാളെ മുതൽ

ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുക്കുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലനായി എത്തുന്നു. ദിഷാ പഠാനിയാണ് നായികയായി എത്തുന്നത്. 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്. മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്ന മറ്റ് പ്രധാന താരങ്ങള്‍.

ALSO READ:അമല്‍ നീരദ് മൂവി ലോഡിങ്; ‘ബോഗയ്ന്‍വില്ല’യുടെ പോസ്റ്റര്‍ പുറത്ത്

ഛായാഗ്രഹണം- വെട്രി പളനിസാമി, സംഗീതം- ദേവിശ്രീ പ്രസാദ്, എഡിറ്റര്‍- നിഷാദ് യൂസഫ്, കലാസംവിധാനം- മിലന്‍, രചന- ആദി നാരായണ, സംഭാഷണം- മദന്‍ കര്‍ക്കി, ആക്ഷന്‍- സുപ്രീം സുന്ദര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അനുവര്‍ധന്‍, ദത്ഷാ പിള്ളൈ, വസ്ത്രങ്ങള്‍- രാജന്‍, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്‌പെഷ്യല്‍ മേക്കപ്പ്- രഞ്ജിത് അമ്പാടി, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈന്‍- ടി ഉദയ് കുമാര്‍, സ്റ്റില്‍സ്- സി. എച്ച് ബാലു, എഡിആര്‍- വിഘ്‌നേഷ് ഗുരു, കോ ഡിറക്ടര്‍സ്- ഹേമചന്ദ്രപ്രഭു-തിരുമലൈ, അസോസിയേറ്റ് ഡയറക്ടര്‍- എസ് കണ്ണന്‍-ആര്‍ തിലീപന്‍- രാജാറാം- എസ്. നാഗേന്ദ്രന്‍, പബ്ലിസിറ്റി ഡിസൈന്‍- കബിലന്‍ ചെല്ലയ്യ, കളറിസ്റ്റ്- കെ എസ് രാജശേഖരന്‍, വിഎഫ്എക്‌സ് ഹെഡ്- ഹരിഹര സുതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആര്‍.എസ് സുരേഷ്മണിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- രാമ ഡോസ്, ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ- ശബരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News