മമ്മൂട്ടിക്ക് സര്‍പ്രൈസ് കേക്ക്, സംസ്ഥാന അവാര്‍ഡിന് കൈരളിയുടെ അഭിനന്ദനം

നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന് 2022 ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മമ്മൂട്ടിയെ മധുരം നല്‍കി അഭിനന്ദിച്ച് കൈരളി ടി വി. കൈരളി ടി വി ഡോക്ടേ‍ഴ്സ് അവാര്‍ഡ് വിതരണ വേദിയിലാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. സര്‍പ്രൈസ് ആയിട്ടാണ് ആഘോഷം സംഘടിപ്പിച്ചത്. അവാര്‍ഡ് ലഭിച്ച ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യത്തെ പൊതുപരിപാടി കൂടിയാണിത്.

ALSO READ: അറിവിനൊപ്പം സ്നേഹവും ചേരുമ്പോ‍ഴാണ് ഒരു നല്ല ഡോക്ടര്‍ ഉണ്ടാകുന്നത്: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

ഡോ. ജോണ്‍ ബ്രിട്ടാസ് എംപി, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്, എം എല്‍ എ കെ ബാബു തുടങ്ങിവരടങ്ങിയ വേദിയിലാണ് ആഘോഷം. എട്ട് സംസ്ഥാന അവാര്‍ഡുകളാണ് അദ്ദേഹം കരിയറില്‍ നേടിയിരിക്കുന്നത്. മികച്ച ചിത്രത്തിനുള്ള അവാര്‍ഡും നന്‍പകല്‍ നേരത്ത് മയക്കം സ്വന്തമാക്കി. നിര്‍മാതാവ് എന്ന നിലയില്‍  ആ അവാര്‍ഡും മമ്മൂട്ടിക്കുള്ളതാണ്.

അതേസമയം, ആതുരശുശ്രൂഷാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകള്‍ക്ക്  ആദരമായി നല്‍കുന്ന കൈരളി ടി വി  ഡോക്ടേഴ്‌സ് പുരസ്കാരം നേടി മൂന്ന് ഡോക്ടര്‍മാര്‍. സർക്കാർ സേവന മേഖലയിലെ മികച്ച ഡോക്ടർക്കുള്ള  പുരസ്കാരം ഡോ. സോനാ നരിമാന്‍ നേടി. സ്വകാര്യമേഖലയിലെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരത്തിന്  ഡോ. മുരളി പി വെട്ടത്ത് ആര്‍ഹനായി. സന്നദ്ധ സേവന മേഖലയിലെ മികച്ച ഡോക്ടർക്കുള്ള  പുരസ്കാരം ഡോ. ടി മനോജ് കുമാര്‍ സ്വന്തമാക്കി.

ALSO READ: ആതുര ശുശ്രൂഷാ മേഖലയിലെ മികവാര്‍ന്ന സേവനം, ‘കൈരളി പുരസ്കാരം 2023’ നേടി മൂന്ന് ഡോക്ടര്‍മാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News