രാജ്യത്ത് വാടക ​ഗർഭധാരണം പ്രോത്സാഹിപ്പിക്കരുത്: ഡൽഹി ഹൈക്കോടതി

ഇന്ത്യയിൽ വാടക ​ഗർഭധാരണ വ്യവസായം പ്രോത്സാഹിപ്പിക്കരുതെന്ന് ഡൽഹി ഹൈക്കോടതി. ക്യാനഡയിലെ ഇന്ത്യൻ വംശജരായ ദമ്പതികളുടെ ഹർജി പരി​ഗണിക്കവെയായിരുന്നു നിരീക്ഷണം. വാടക ​ഗർഭധാരണ നിയമങ്ങളിൽ മാറ്റം വരുത്തിയത് കോടതിയുടെ നിർദേശപ്രകാരമാണെന്ന് ജസ്റ്റിസുമാരായ മൻമോഹനും മിനി പുഷ്കർണയും പറഞ്ഞു. ഇന്ത്യയിൽ ഒരു വ്യവസായം നടത്താൻ ക്യാനഡയിൽ താമസിക്കുന്നവർക്ക് സാധിക്കില്ലെന്നും ബെഞ്ച് പ്രതികരിച്ചു.

ALSO READ: “കേന്ദ്രത്തിനു കേരളത്തോടുള്ളത് പ്രതികാരബുദ്ധി, സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു”: മുഖ്യമന്ത്രി പിണറായി വിജയൻ

2022ലെ സറോഗസി നിയമത്തിലെ റൂൾ 7 പ്രകാരം ദാതാക്കളുടെ വാടക ഗർഭധാരണം നിരോധിക്കാൻ കേന്ദ്രം മാർച്ച് 14ന് സറോഗസി (റെഗുലേഷൻ) നിയമം ഭേദഗതി ചെയ്ത് പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്ത് കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ ദമ്പതികൾ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ നിരീക്ഷണം.

ALSO READ: രാജ്യസഭയില്‍ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധം; ഡെറിക് ഒബ്രിയാന് സസ്‌പെൻഷൻ

വാടക ഗർഭധാരണ നിയമങ്ങളിൽ മാറ്റം വരുത്തിയത് കോടതികളുടെ മാതൃകയിലാണെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മിനി പുഷ്‌കർണ്ണ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News