മൂന്നാറിന്റെ സൗന്ദര്യം ക്യാന്‍വാസില്‍ പകര്‍ത്തി സുറുമി മമ്മൂട്ടി; ആര്‍ട്‌സ് ഫെസ്റ്റിവലില്‍ താരമായി താരപുത്രി

പ്രകൃതിയുടെ ആഴമേറിയ ചിത്രങ്ങള്‍ ചായക്കൂട്ടുകളില്ലാതെ ക്യാന്‍വാസില്‍ പകര്‍ത്തിയ ഒരു കലാകാരിയെ ദില്ലിയില്‍ നടക്കുന്ന ഇന്ത്യന്‍ ആര്‍ട്‌സ് ഫെസ്റ്റിവലില്‍ കാണാം. ദില്ലിയില്‍ നടക്കുന്ന ഇന്ത്യ ആര്‍ട്‌സ് ഫെസ്റ്റിവലില്‍ ഇത്തവണ ശ്രദ്ധേയമാകുന്നത് മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടിയുടെ മകള്‍ സുറുമിയുടെ സാന്നിധ്യമാണ്.

Also Read : കേരളീയം അഞ്ചാം ദിനം; വിവിധയിടങ്ങളിൽ ഇന്ന് നടക്കുന്ന പരിപാടികൾ

ചായക്കൂട്ടുകളുടെ അതിപ്രസരമില്ലാതെ മൂന്നാറിന്റെ ഉള്‍പ്പെടെയുള്ള ദൃശ്യഭംഗിയാണ് സുറുമി മമ്മൂട്ടി ക്യാന്‍വാസില്‍ പകര്‍ത്തിയത്. യാത്രകളില്‍ മനസ്സില്‍ താങ്ങുന്ന പ്രകൃതി ഭംഗികള്‍ ക്യാമറയില്‍ ഒപ്പിയെടുക്കും. പിന്നീട് മാസങ്ങള്‍ സമയമെടുത്തു അവ ക്യാന്‍വാസുകളിലേക്ക് പകര്‍ത്തും. ബാല്യകാല സുഹൃത്ത് ദീപ്ശിഖാ ഖൈത്താനുമായി ചേര്‍ന്നാണ് സുറുമി ആര്‍ട്‌സ് ഫെസ്റ്റിവലില്‍ എത്തിയത്.

ആദ്യമായാണ് സുറുമി ദില്ലിയില്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. ചായക്കൂട്ടുകള്‍ ഉപയോഗിക്കാറില്ല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്ര രചനയോടാണ് താത്പര്യം ഏറെയും. കുട്ടിക്കാലം മുതല്‍ ചിത്രരചനയോട് താത്പര്യമുണ്ടായിരുന്ന സുറുമി ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം നേടിയിട്ടുണ്ട്.

Also Read : പിറന്നാൾ നിറവിൽ കിംഗ് കോഹ്‌ലി

പിന്നീട് ലണ്ടനിലെ ചെല്‍സി കോളേജ് ഓഫ് ആര്‍ട്‌സില്‍ നിന്ന് ഗ്രാഫിക്‌സ് ആന്‍ഡ് ഡിസൈനില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കിയ സുറുമി ഇപ്പോള്‍ മുഴുവന്‍ സമയവും ചിത്രരചനയ്ക്കായി മാറ്റി വെച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ മകളാണെന്നോ ദുല്‍ഖറിന്റെ സഹോദരി ആണെന്നോ ഇവിടെ വരുന്നവര്‍ക്ക് അറിയില്ല. എല്ലാവരും ചിത്രകാരിയായ സുറുമിയായി തന്നെ കാണുമ്പോള്‍ വലിയ സന്തോഷമെന്നും ഈ പ്രദര്‍ശനത്തിന്റെ പ്രചോദനാവുമായാകും തിരികെ പോവുകയെന്നും സുറുമി മമ്മൂട്ടി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News