2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് 1951 ലെ ജനപ്രാതിനിത്യനിയമം വകുപ്പ് 123 അനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചും ശിക്ഷാര്‍ഹമായ കുറ്റമായതിനാല്‍, ഇത് തടയുന്നതിന് ജില്ലയില്‍ ഫ്ളയിങ് സ്‌ക്വാഡ്, വീഡിയോ സര്‍വയലന്‍സ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയിലന്‍സ് ടീം എന്നിവരെ വിന്യസിച്ചു.
അനധികൃതമായി പണമോ മറ്റ് സാമഗ്രികളോ കടത്തികൊണ്ട് പോകുന്നത് തടയാന്‍ നടത്തുന്ന വാഹന പരിശോധനയില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും 50,000 രൂപയില്‍ കൂടുതല്‍ പണം കൈവശം വച്ച് യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൂടി കരുതണമെന്നും മോണിറ്ററിങ് എക്സപെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.
പരിശോധന വേളയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടായാല്‍, ഇതു സംബന്ധിച്ച പരാതി തെളിവ് സഹിതം കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് ചെലവ് നോഡല്‍ ഓഫീസറെ അറിയിക്കാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here