ചാർജിങ് ഫീസ് വന്നാൽ യുപിഐക്ക് പൂട്ടിടാൻ തയ്യാറെടുത്ത് ഉപഭോക്‌താക്കൾ

upi

നിലവിൽ കൂടുതൽ ആളുകൾ തങ്ങളുടെ പണം ഇടപാടുകൾക്ക് ഉപയോഗിക്കുന്നത് യുപിഐ. സർവീസുകൾക്ക് ഇടപാട് ചാര്‍ജ് വരുകയാണെങ്കിൽ ഭൂരിഭാഗം 75 ശതമാനം ഉപയോക്താക്കളും യുപിഐ ഉപേക്ഷിക്കുമെന്ന് സര്‍വേ റിപ്പോർട്ട്.

38 ശതമാനം ഉപയോക്താക്കൾ പേയ്മെന്റ് ഇടപാടുകൾക്കായി 50 ശതമാനത്തിലധികവും യുപിഐ ആണ് ആശ്രയിക്കുന്നത്. ട്രാന്‍സക്ഷന്‍ ഫീസ് ഏര്‍പ്പെടുത്തിയാല്‍ സര്‍വേ റിപ്പോർട്ട് പറയുന്നത് പോലെ 22 ശതമാനം ഉപയോക്താക്കള്‍ മാത്രമാണ് തുടർന്നും ഈ സൗകര്യം ഉപയോഗപ്പെടുത്തുക. ഫീസ് വരുകയാണെങ്കിൽ 75 ശതമാനം പേരും യുപിഐ നിർത്തുമെന്നാണ് സര്‍വേ പറയുന്നത്.

ALSO READ:വന്‍ കുതിപ്പുമായി സ്വര്‍ണവില; സര്‍വകാല റെക്കോര്‍ഡില്‍ നിരക്ക്, 2 ദിവസത്തിനിടെ വര്‍ധിച്ചത് ആയിരം രൂപ

2023-24 സാമ്പത്തിക വര്‍ഷത്തില്‍ യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ 57 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത് . കഴിഞ്ഞ സാമ്പത്തികവര്‍ഷം ആദ്യമായി യുപിഐ ഇടപാടുകള്‍ 10000 കോടി കടന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News