ഫോൺ നോക്കിയിരുന്നാലും കാൾ വരുമ്പോൾ അറ്റൻഡ് ചെയ്യാൻ മടിക്കുന്നവർ ആണ് പലരും. കാൾ കട്ട് ആയ ശേഷം പോയി ടെക്സ്റ്റ് മെസ്സേജിൽ “വിളിച്ചിരുന്നോ” എന്ന് ചോദിക്കും. ചിലർ അത് തന്നെ ചെയ്യാൻ മടിക്കുന്നവരാണ്. ഇന്നത്തെ തലമുറയിൽ പലരും ഇങ്ങനെ ടെക്സ്റ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. ചിലർ അതിനും മടിച്ച് വോയിസ് മെസ്സേജുകൾ അയക്കുമ്പോൾ മറ്റു ചിലർ സ്റ്റിക്കറും ഇമോജിയും മാത്രം അയക്കുന്നവരാകും. 18 നും 34 നും ഇടയിൽ പ്രായമുള്ളവർണ് ഇത്തരത്തിൽ ടെക്സ്റ്റിംഗിൽ താല്പര്യമുള്ളവർ. 2000 യുവാക്കൾക്കിടയിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്.
Also Read: ‘ശ്രുതിയുടെ വേദന, ചിന്തിക്കാവുന്നതിനും അപ്പുറമാണ്’ ; ജെൻസന് അനുശോചനം അറിയിച്ച് മമ്മൂട്ടി
ഫോണുമായി കൂടുതൽ അടുപ്പവും ടെക്സ്റ്റ് ചെയ്ത് ശീലിക്കുകയും ചെയ്തതിനാലാകാം ഇങ്ങനെയെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ പഴയ തലമുറയ്ക്ക് ഫോൺ വിളിക്കാനാണ് താല്പര്യം. കൂടുതലും ലാൻഡ്ഫോണുകളും മറ്റും ഉപയോഗിച്ച് ശീലിച്ച തലമുറയായതിനാലാകാം ഇവർക്ക് ടെക്സ്റ്റിംഗ് അത്ര താല്പര്യമില്ലാത്തത്. പരിചയമില്ലാത്ത നമ്പറിൽ നിന്ന് വരുന്ന ഫോൺ കോളുകൾ പലപ്പോഴും പുതിയ തലമുറക്കാർ എടുക്കാൻ മടിക്കും. അത് എന്തോ അപകട സൂചനയായാണ് അവർ കാണുന്നത്. ഫോണെടുക്കാൻ മടിയാണെന്ന് കരുതി ഇവർ ആശയവിനിമയത്തിൽ പിന്നോട്ടല്ല.
ടെക്സ്റ്റ് മെസ്സേജുകളും വീഡിയോ കോളുകളുമൊക്കെ ചെയ്യാൻ ഇവർക്ക് യാതൊരു മടിയുമില്ല. തിരക്കുള്ള സമയങ്ങളിൽ മറ്റൊരാൾക്ക് പ്രതികരിക്കാൻ കഴിയാതെ വരുന്ന സാഹചര്യങ്ങളിൽ ടെക്സ്റ്റ് മെസ്സേജ് ചെയ്യുന്നത് മറ്റൊരാളുമായുള്ള ആശയവിനിമയം അവരുടെ സമയത്തിന് ചെയ്യാൻ സഹായിക്കും. 35നും 54നും ഇടക്ക് പ്രായമുള്ളവരില്‍ വെറും ഒരു ശതമാനം മാത്രമാണ് ഫോണ്‍ കോളിനേക്കാള്‍ വോയ്‌സ് മെസേജിന് പ്രാധാന്യം നൽകുന്നവരെന്നും പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here