ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബ്രിട്ടനിൽ ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടുമെന്ന് സർവേ റിപ്പോർട്ടുകൾ. ഈ തെരഞ്ഞെടുപ്പോടെ കൺസർവേറ്റിവ് പാർട്ടി ‘തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്ന് അപ്രസക്തമായേക്കും’ എന്നാണ് ഒരു സർവേ നൽകുന്ന മുന്നറിയിപ്പ്.അപ്രതീക്ഷിതമായാണ് ജൂലൈയിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഋഷി സുനക് മേയ് 22ന് പ്രഖ്യാപിച്ചത്. ബ്രിട്ടനിൽ സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിനു മുമ്പേ ആണ് ഈ പ്രഖ്യാപനം.
കൺസർവേറ്റിവ്, ലേബർ പാർട്ടികൾ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ഒരാഴ്ചയ്ക്കുശേഷമാണ് എക്സിറ്റ് പോൾ ഫലങ്ങൾ വന്നത്. തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് 46 % വോട്ടും കൺസർവേറ്റിവ് പാർട്ടിക്ക് 21% വോട്ടും ലഭിക്കുമെന്ന് ഒരു സർവേ ഫലം പറയുന്നത്. സർവേയിൽ 650 അംഗ ഹൗസ് ഓഫ് കോമൺസിൽ വെറും 72 സീറ്റ് മാത്രമേ ടോറികൾക്ക് ലഭിക്കൂവെന്നാണ് പ്രവചനം. 200 വർഷത്തെ കൺസർവേറ്റിവ് പാർട്ടിയുടെ ഏറ്റവും മോശമായ പ്രകടനമായിരിക്കും ഇത് എന്നാണ് സർവേ റിപ്പോർട്.
അതേസമയം 456 സീറ്റിൽ ലേബർ പാർട്ടി വിജയിക്കുമെന്നും സർവേ പ്രവചിക്കുന്നു. ലേബർ പാർട്ടിക്ക് 40 % വോട്ടും ടോറികൾക്ക് 23 % വോട്ടും ലഭിക്കുമെന്നാണ് മറ്റൊരു നടത്തിയ സർവേ റിപ്പോർട്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here