റബര്‍ ബോര്‍ഡിന്റെ അവഗണന; റബര്‍ ഉത്പാദന സംഘങ്ങളുടെ നിലനില്‍പ്പ് പ്രതിസന്ധിയില്‍

റബര്‍ ബോര്‍ഡിന്റെ അവഗണ മൂലം റബര്‍ ഉത്പാദക സംഘങ്ങളുടെ നിലനില്‍പ്പ് പ്രതിസന്ധിയില്‍. സബ്‌സിഡി തുകയായി നല്‍കാനുള്ള തുക ബോര്‍ഡ് നല്‍കാത്തതാണ് ഉത്പാദക സംഘങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നത്.

Also Read- തക്കാളി വിറ്റ പണം തട്ടിയെടുക്കാനായി ആന്ധ്രയിൽ കർഷകനെ കൊന്നു

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായാണ് റബര്‍ മരങ്ങളില്‍ റെയിന്‍ ഗാര്‍ഡ് ഉപയോഗിക്കുന്നത്. ഇതിനായി രണ്ട് ഹെക്ടറില്‍ താഴെയുള്ള കര്‍ഷകര്‍ക്ക് ഹെക്ടര്‍ ഒന്നിന് 5000 രൂപയാണ് റബര്‍ ബോര്‍ഡ് നല്‍കുക. ഇല കൊഴിയല്‍ നേരിടാന്‍ തുരിശ് അടിക്കുന്നത് 7500 രൂപയും ബോര്‍ഡ് നല്‍കുമെന്നാണ് അറിയിച്ചത്. ഇതു പ്രകാരം റബര്‍ ഉത്പാദക സംഘങ്ങള്‍ കര്‍ഷകര്‍ക്ക് നേരത്തെ തന്നെ ഈ തുക വിതരണവും ചെയ്തു. എന്നാല്‍ വിതരണം ചെയ്ത ഈ തുക റബര്‍ ബോര്‍ഡ് പൂര്‍ണമായും ഉത്പാദക സംഘങ്ങള്‍ ഇനിയും നല്‍കിയിട്ടില്ല. റെയിന്‍ ഗാര്‍ഡിനായി 4000 രൂപയാണ് നല്‍കിയത്. ഇലകൊഴിയല്‍ നേരിടാന്‍ 3500 രൂപ വീതം ഇനിയും നല്‍കുവാനുണ്ട്. കഴിഞ്ഞ മാര്‍ച്ച് 31ന് മുന്‍പേ റബര്‍ ഉത്പാദക സംഘങ്ങള്‍ കര്‍ഷകര്‍ക്ക് റബര്‍ ബോര്‍ഡ് പറഞ്ഞ മുഴുവന്‍ തുകയും നല്‍കിയിരുന്നു. എന്നാല്‍ വളരെ വൈകിയാണ് റബര്‍ ബോര്‍ഡ് സംഘങ്ങള്‍ക്ക് തുക കൈമാറിയത്. സാങ്കേതിക പ്രശ്‌നം മൂലമാണ് തുക നല്‍കാന്‍ വൈകിയതെന്ന് റബര്‍ ബോര്‍ഡംഗം എന്‍.ഹരി കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read- അച്ഛനെയും മകനെയും ‘എറിഞ്ഞ് വീഴ്ത്തി’; അപൂര്‍വ നേട്ടം കൊയ്ത് ആര്‍ അശ്വിന്‍

കുടിശികയായി നല്‍കാനുള്ള തുകയെന്ന് നല്‍കുമെന്ന് റബര്‍ ബോര്‍ഡ് ഇനിയും വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ വായ്പ വാങ്ങി കര്‍ഷകര്‍ക്ക് പണം വിതരണം ചെയ്ത റബര്‍ ഉത്പാദക സംഘങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News