ലവ്, ലാഫ്റ്റർ, വാർ; കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ നായകനായി സൂര്യ

ലവ്, ലാഫ്റ്റർ, വാർ എന്ന ടാ​ഗ് ലൈനുമായി സൂര്യയുടെ പുതിയ ചിത്രം വരുന്നു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘സൂര്യ 44’ എന്നാണ് നിലവിൽ നൽകിയിരിക്കുന്ന പേര്. സൂര്യയും കാർത്തിക് സുബ്ബരാജും സോഷ്യൽ മീഡിയയിലൂടെചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

ALSO READ: ചെന്നൈയില്‍ പബ്ബിന്റെ മേൽക്കൂര തകർന്ന് വീണു ; മൂന്ന് മരണം

പുതിയ തുടക്കം എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സൂര്യ എഴുതിയത്. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് സുര്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ദിഷാ പഠാണിയാണ് നായിക. ബോബി ഡിയോളാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.എസ്.ജെ.സൂര്യയും രാഘവാ ലോറൻസും മുഖ്യവേഷങ്ങളിലെത്തിയ ജിഗർ തണ്ട ഡബിൾ എക്സ് ആയിരുന്നു കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

ALSO READ: മയക്കുമരുന്ന് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന് ആരോപണം; സഞ്ജീവ് ഭട്ടിന് 20 വർഷത്തെ തടവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News