യോദ്ധാവായി സൂര്യ; ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസര്‍ ഏറ്റെടുത്ത് ആരാധകർ

സൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രം ‘കങ്കുവ’യുടെ ടീസര്‍ പുറത്തിറങ്ങി. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമാണ് കങ്കുവ. പീരിയോഡിക് ത്രീഡി ചിത്രമായ കങ്കുവ സംവിധാനം ചെയ്യുന്നത് ശിവയാണ്.

ALSO READ: പ്രിയപ്പെട്ടവന് നന്ദി; വികാരനിർഭരമായ കുറിപ്പുമായി പിറന്നാൾ ദിനത്തിൽ ലെന

സിനിമയില്‍ വില്ലനായി എത്തുന്നത് ബോബി ഡിയോളാണ്. കോളിവുഡ് സിനിമയിലേക്കുള്ള ബോബി ഡിയോളിന്റെ അരങ്ങേറ്റ ചിത്രമാണ് കങ്കുവ. അനിമല്‍ സിനിമയ്ക്ക് ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണ് കങ്കുവ.

ALSO READ: ‘കേറി വാടാ മക്കളെ’, സിനിമാ ഡയലോഗിൽ വിദ്യാർത്ഥികളെ കയ്യിലെടുത്ത് മുകേഷ്

1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന സിനിമയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. ഗാനരചന നിർവഹിക്കുന്നത് വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ്. സംഘട്ടനസംവിധാനം സുപ്രീം സുന്ദറാണ്. 38 ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News