‘അടിപൊളി ചേട്ടാ’, സഞ്ജുവിന്റെ സെഞ്ചുറിയ്ക്ക് സൂര്യയുടെ കയ്യടി ; വൈറലായി താരത്തിന്റെ പോസ്റ്റ്

വിമർശനം തലയ്ക്കു മുകളിൽ എത്തുന്നതിനു മുൻപ് തന്നെ അതിനു മറുപടി കൊടുക്കുന്നതിൽ മിടുക്കനാണ് മലയാളി സൂപ്പർതാരം സഞ്ജു സാംസൺ. ഇപ്പോഴിതാ അത്തരത്തിലൊരു മറുപടി കൊടുത്തിരിക്കുകയാണ് താരം. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബി ടീമിനെതിരേ തകര്‍പ്പന്‍ സെഞ്ച്വറിയോടെയാണ് സഞ്ജു എല്ലാവരുടെയും കൈയടി നേടിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റ് തനിക്ക് വഴങ്ങില്ലെന്ന് പറഞ്ഞവരുടെ പറഞ്ഞവരുടെ മുന്നിൽ വ്യക്തമായ മറുപടി തന്നെയാണ് സഞ്ജു നൽകിയത്. ഇന്ത്യ ഡി താരമായ സഞ്ജു ആറാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തി 101 പന്തില്‍ 106 റണ്‍സുമായാണ് മടങ്ങിയത്. 12 ഫോറും 3 സിക്‌സും ഉള്‍പ്പെടെ ക്ലാസിക് പ്രകടനത്തോടെയാണ് സഞ്ജു സാംസണ്‍ കൈയടി നേടിയത്.

ALSO READ : ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റ് ; ശക്തമായ നിലയിൽ ഇന്ത്യ

ഇപ്പോഴിതാ സഞ്ജുവിന്റെ സെഞ്ചുറിയ്ക്ക് അഭിനന്ദനം അർപ്പിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ ടി20 നായകന്‍ സൂര്യകുമാര്‍ യാദവ്. മാത്രമല്ല സൂര്യയുടെ അഭിനന്ദനം സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരിക്കുന്നു. ‘സൂപ്പര്‍ താരത്തിന്റെ സൂപ്പര്‍ പ്രകടനം, ചേട്ടാ’ എന്നാണ് സൂര്യകുമാര്‍ എക്‌സില്‍ കുറിച്ചത്. ദുലീപ് ട്രോഫിയില്‍ സൂര്യകുമാര്‍ കളിക്കുന്ന ഇന്ത്യ ബി ടീമിനെതിരേയാണ് സഞ്ജു സെഞ്ച്വറി നേടിയത്. എന്നിട്ടും സൂര്യകുമാര്‍ യാദവ് സഞ്ജുവിനെ പ്രശംസിക്കാന്‍ മനസ് കാട്ടിയെന്നതാണ് പോസ്റ്റ് ഇത്രത്തോളം വൈറൽ ആകാൻ പ്രധാന കാരണം.

ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെയും ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനേയും പ്രഖ്യാപിക്കാനിരിക്കെ സഞ്ജു സാംസണിന്റെ നിലവിലെ പ്രകടനം സെലക്ടര്‍മാരുടെ ശ്രദ്ധ നേടുമെന്ന കാര്യം ഉറപ്പാണ്. സൂര്യയെ കൂടാതെ ശ്രേയസ് അയ്യർ ,കുൽദീപ് യാദവ് തുടങ്ങിയവരും സഞ്ജുവിന്റെ സെഞ്ചുറി നേട്ടത്തെ അഭിനനന്ദിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News