ഐസിസി ടി20 ടീമിന്റെ ക്യാപ്റ്റനായി സൂര്യ കുമാര്‍ യാദവ്

ഐസിസി ടി20 ടീമിന്റെ ക്യാപ്റ്റനായി സൂര്യ കുമാര്‍ യാദവിനെ തെരഞ്ഞെടുത്തു. ഐസിസി ടീം ഓഫ് ദി ഇയര്‍ ടീമിന്റെ ക്യാപ്റ്റനായാണ് സൂര്യയെ തെരഞ്ഞെടുത്തത്.

യശസ്വി ജയ്സ്വാള്‍, അര്‍ഷ്ദീപ് സിങ് എന്നിവരും ടീം ഓഫ് ദി ഇയര്‍ സംഘത്തിലുണ്ട്. ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട്, വിന്‍ഡീസിന്റെ നിക്കോളാസ് പുരാന്‍, ന്യൂസിലന്‍ഡിന്റെ മാര്‍ക് ചാപ്മാന്‍, സിംബാബ്വെ താരങ്ങഴായ സിക്കന്ദര്‍ റാസ, റിച്ചാര്‍ഡ് എന്‍ഗരാവ, ഉഗാണ്ട താരം അല്‍പേഷ് രാംജനി, അയര്‍ലന്‍ഡ് താരം മാര്‍ക് അഡയര്‍ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. ഏകദിനത്തില്‍ പരക്കെ വിമര്‍ശനങ്ങള്‍ കേട്ടപ്പോഴും സൂര്യകുമാര്‍ ഈ സീസണില്‍ മിന്നും ഫോമിലായിരുന്നു.

Also Read: രവി ശാസ്ത്രിക്ക് ബിസിസിഐ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം; മികച്ച താരം ഗില്‍

സൂര്യയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ രണ്ട് പരമ്പരകളില്‍ മിന്നും പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. സീസണില്‍ 18 മത്സരങ്ങളില്‍ നിന്നു 733 റണ്‍സാണ് താരം നേടിയത്. രണ്ട് സെഞ്ച്വറികളടക്കമാണ് മികച്ച ബാറ്റിങ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News