‘സൂര്യ സുധ കൊംഗാര വീണ്ടും ഒന്നിക്കുന്നു’, ചിത്രത്തിൽ ദുൽഖറും, വരുമോ സുരാറൈ പോട്ര് പോലെ മറ്റൊരു സിനിമ?

തെന്നിന്ത്യയിൽ വലിയ വിജയമായ ചിത്രമായിരുന്നു ‘സുരാറൈ പോട്ര്’. ഒ ടി ടി യിൽ പുറത്തിറങ്ങിയ ചിത്രം നിരവധി അവാർഡുകൾ നേടുകയും തെന്നിന്ത്യയുടെ പേര് ലോകത്തിന്റെ നെറുകയിൽ എത്തിക്കുകയും ചെയ്‌തിരുന്നു. സൂര്യ നായകനായ ചിത്രത്തിൽ അപർണ ബാലമുരളിയായിരുന്നു നായിക. ഇപ്പോഴിതാ അതേ ടീം തന്നെ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

ALSO READ: ഖത്തറിൽ മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ

സൂര്യയുടെ 43 ആമത് ചിത്രമായിട്ടാണ് സംവിധായിക സുധ കൊംഗാര പുതിയ ചിത്രത്തിന് പദ്ധതിയിടുന്നത്. അനൗൺസ്‌മെന്റ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 2D എന്റർടെയിൻമെന്റ് നിർമ്മിക്കുന്ന സുധ കൊംഗാര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യ, ദുൽഖർ സൽമാൻ, നസ്റിയ നസീം, വിജയ് വർമ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ജി.വി പ്രകാശ് കുമാർ ആണ് സംഗീത സംവിധായകൻ. പുറനാനൂറ് എന്നാണു ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ALSO READ: ‘ഹേമമാലിനിയെ കൊണ്ട് നൃത്തം ചെയ്യിച്ചു’; ബിജെപി നേതാവിന്റെ പരാമര്‍ശത്തിന് പിന്നാലെ വിമര്‍ശനം

അതേസമയം, സൂര്യയുടെ നിരവധി മികച്ച സിനിമകളാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. സിരുതൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ, വെട്രിമാരൻ സംവിധാനം ചെയ്യുന്ന വാടിവസൽ തുടങ്ങിയവയാണ് അതിൽ പ്രധാനപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News