പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തില്‍ പെണ്‍കുട്ടിയെ കുത്തിക്കൊന്ന കേസില്‍ തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.
നെടുമങ്ങാട് കരിപ്പൂര്‍ ഉഴപ്പാക്കോണം സൂര്യഗായത്രിയെയാണ് പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടില്‍ അരുണ്‍ കുത്തിക്കൊന്നത്.കേസില്‍ 39 സാക്ഷികളെ പ്രോസിക്യൂഷന് വിസ്തരിച്ചു. 64 രേഖയും 49 തൊണ്ടി മുതലും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here