വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ കണ്ട് ഞെട്ടി സൂര്യകുമാര്‍

ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകരെ കണ്ട് ഞെട്ടി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. രണ്ട് വാര്‍ത്താ ഏജന്‍സികളില്‍നിന്നുള്ള റിപ്പോര്‍ട്ടര്‍മാരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

Also Read; പറവൂര്‍ നഗരസഭാ സെക്രട്ടറിയെ വി ഡി സതീശന്‍ ഭീഷണിപ്പെടുത്തിയ സംഭവം ജനാധിപത്യ വിരുദ്ധം: മന്ത്രി എം ബി രാജേഷ്

നൂറിലേറെ പേരാണ് ഏകദിന ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യയുടെ വാര്‍ത്താ സമ്മേളനങ്ങളി പങ്കെടുക്കാന്‍ എത്തിയത്. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്കു മുന്‍പുള്ള വാര്‍ത്താ സമ്മേളനങ്ങളില്‍ 200 പേര്‍ വരെ പങ്കെടുത്തിരുന്നു.

ട്വന്റി20 പരമ്പരയില്‍ പുതിയൊരു ടീമാണു കളിക്കാനിറങ്ങുന്നതെന്നും, വെല്ലുവിളി നേരിടാന്‍ തയാറാണെന്നും സൂര്യകുമാര്‍ യാദവ് പ്രതികരിച്ചു. നാലു മിനിറ്റു മാത്രമാണ് സൂര്യകുമാര്‍ യാദവിന്റെ വാര്‍ത്ത സമ്മേളനം നീണ്ടത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്റെ വാര്‍ത്താ സമ്മേളനം ഉപേക്ഷിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News