രണ്ടാം തവണയും ഐസിസിയുടെ മികച്ച താരം; പുരസ്‌കാരം സ്വന്തമാക്കി സൂര്യകുമാര്‍ യാദവ്

2023ലെ മികച്ച രാജ്യാന്തര ട്വന്റി20 താരമായി ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം തവണയാണ് സൂര്യകുമാര്‍ യാദവ് ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. 2023ല്‍ 17 ഇന്നിങ്‌സില്‍ നിന്നായി 48.86 ശരാശരിയില്‍ 733 റണ്‍സാണ് സൂര്യകുമാറിന്റെ നേട്ടം.

Also Read : തടാകങ്ങൾ വരെയുണ്ട് ഭൂമിയുടെ ഇരട്ടഗ്രഹത്തിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസം ഐസിസിയുടെ ലോക ടി20 ഇലവന്റെ നായകനായി സൂര്യകുമാറിനെ തിരഞ്ഞെടുത്തിരുന്നു. പിന്നാലെയാണ് മറ്റൊരു നേട്ടം.
മുംബൈ സ്വദേശിയായ സൂര്യകുമാറിന്റെ പേരില്‍ നാല് ട്വന്റി20 സെഞ്ചറികളാണുള്ളത്. ഇതില്‍ രണ്ടെണ്ണം ഇത്തവണയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News