സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കി രാജസ്ഥാന്‍

സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കി ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍. നാളെ മുതല്‍ സൂര്യനമസ്‌കാരം പ്രാബല്യത്തിലാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. വിവാദ ഉത്തരവിനെതിരെ പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. ഫെബ്രുവരി 15 മുതല്‍ രാജസ്ഥാനിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും സൂര്യനമസ്‌കാരം നിര്‍ബന്ധമായും പ്രാബല്യത്തില്‍ വരുത്തണമെന്നാണ് ഉത്തരവ്. ഭജന്‍ലാല്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കാത്തവര്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ALSO READ:  ‘ഓർക്കുക ഇന്ന് കുംഭമാസം ഒന്നാം തിയതിയാണ്, കന്നിമാസമല്ല’, പ്രണയദിനത്തിൽ സംഘപരിവാർ ഗ്രൂപ്പിൽ വന്ന ഫേസ്ബുക് പോസ്റ്റ് ഇപ്പോൾ ‘എയറിൽ’

സൂര്യനമസ്‌കാരം ബഹിഷ്‌കരിക്കാന്‍ മുസ്ലിം സമൂഹത്തോട് ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് സംഘടന ആഹ്വാനം ചെയ്തു. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരവധി മുസ്ലിം സംഘടനകള്‍ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും എല്ലാ പൗരന്മാര്‍ക്കും മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

മന്ത്രങ്ങള്‍ ജപിക്കുന്നതോടൊപ്പം സൂര്യനെ ആരാധിക്കുന്ന നിരവധി യോഗാസനങ്ങള്‍ സൂര്യ നമസ്‌കാരത്തില്‍ ഉള്‍പ്പെടുന്നുണ്ട്. സൂര്യനമസ്‌കാരം നടത്തുന്നത് തങ്ങളുടെ മതത്തില്‍ അനുവദനീയമല്ലെന്നും സൂര്യനെ ദൈവമായി അംഗീകരിക്കുകയാണ് സൂര്യനമസ്‌കാരത്തിലൂടെ ചെയ്യുന്നതെന്നും മുസ്ലിം സംഘടനകള്‍ വാദിക്കുന്നു. 15ന് സൂര്യ സപ്തമി ദിനത്തില്‍ ആസൂത്രണം ചെയ്യുന്ന സൂര്യനമസ്‌കാര ആഘോഷത്തില്‍ പങ്കെടുക്കരുതെന്ന് മുസ്ലിം സംഘടനകള്‍ സ്വന്തം സമുദായത്തിലെ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു.

ALSO READ:  കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ലീഗ് എംഎല്‍എമാരോട് എംഎം മണി

അതേസമയം സൂര്യനമസ്‌കാരം മതപരമായ ആചാരമല്ലെന്നും മറ്റ് നിരവധി രാജ്യങ്ങള്‍ നമസ്‌കാരം യോഗയായി സ്വീകരിച്ചിട്ടുണ്ടെന്നുമാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ദേശീയതലത്തില്‍ തന്നെ പാഠപുസ്തകങ്ങളെ ആര്‍എസ്എസ് അജണ്ട പ്രകാരം പരിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ മുഗള്‍ ചരിത്രത്തെക്കുറിച്ചുളള ഭാഗവും ഗാന്ധിവധത്തെ തുടര്‍ന്നുളള ആര്‍എസ്എസ് നിരോധവും പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്യാനുളള നിര്‍ദേശം വിവാദമായിരുന്നു. പുസ്തകങ്ങളില്‍ നിന്നും ഇന്ത്യയുടെ പേര് തന്നെ മാറ്റി ഭാരത് മാത്രമാക്കി മാറ്റണമെന്നുമാണ് എന്‍സിഇആര്‍ടിയുടെ ശുപാര്‍ശ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News