സുശാന്തിന്റെ വേര്‍പാടിന് നാലു വയസ്; ഓര്‍മകള്‍ പങ്കുവച്ച് പ്രിയപ്പെട്ടവര്‍

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ വേര്‍പാടിന് നാലു വയസ്. 2020 ജൂണ്‍ 14നാണ് താരത്തെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആരാധകരും സുശാന്തിനൊപ്പം പവിത്രരിശ്ത്താ എന്ന സീരിയയില്‍ ഒപ്പം അഭിനയിച്ച മഹേഷ് ഷെട്ടി, സഹോദരി ശ്വേത എന്നിവര്‍ താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചു.

സുശാന്തിന് നീതി ലഭിക്കണമെന്നാണ് മഹേഷ് കുറിച്ചത്. താരത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത് സിബിഐയാണ്.

ALSO READ:  കുവൈറ്റ് ദുരന്തം; ഇനി ഇങ്ങനെ ഒരു ദുരന്തവും സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ അത്യാവശ്യമാണ്: മുഖ്യമന്ത്രി

നിങ്ങളെ ഇന്നും ആരും മറന്നിട്ടില്ലെന്നാണ് ബിഗ്‌ബോസ് താരമായ അഭിഷേക് കുമാര്‍ എക്‌സില്‍ കുറിച്ചത്.

മുംബൈ ബാന്ദ്രയിലുള്ള വസതിയില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ALSO READ: കുവൈറ്റ് ദുരന്തം: മൃതദേഹങ്ങള്‍ എത്താന്‍ വൈകും

സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാന്‍ സുശാന്തിന് കഴിഞ്ഞിരുന്നു. മുപ്പത്തിനാലാമത്തെ വയസിലെ സുശാന്തിന്റെ വിയോഗം ബോളിവുഡിനെ ആകെ പിടിച്ചുലച്ചു. ബോളിവുഡിലെ മയക്കുമരുന്ന് കേസുകളും സ്വജനപക്ഷപാതവും അടക്കമുള്ളവ പുറത്തുവരികയും വലിയ വിവാദങ്ങളുണ്ടാവുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News