ജൂനിയർ അത്ലറ്റിന്റെ മരണം; ഒളിമ്പിക്‌സ് മെഡൽ ജേതാവ് സുശീൽ കുമാർ തിഹാർ ജയിലിൽ കീഴടങ്ങി

ഒളിമ്പിക്‌സ് മെഡൽ ജേതാവ് സുശീൽ കുമാർ ദില്ലി തിഹാർ ജയിലിൽ കീഴടങ്ങി. ജൂനിയർ ഗുസ്തി താരം സാഗർ ധങ്കറിനെ കൊലപ്പെടുത്തിയ കേസിൽ ആണ് സുശീൽ കുമാർ തിഹാർ ജയിലിൽ കീഴടങ്ങിയത്.ജൂനിയർ അത്‌ലറ്റിന്റെ കൊലപാതകം, കൊലപാതകശ്രമം, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് സുശീൽ കുമാറിനെതിരെ ചുമത്തിയത്.

also read:ലഡാക്കിലെ അതിര്‍ത്തിത്തര്‍ക്കം; ഇന്ത്യ, ചൈന സേനാ കമാന്‍ഡര്‍മാരുടെ ചര്‍ച്ച തിങ്കളാഴ്ച

ഈ കേസിൽ ഇടക്കാല ജാമ്യം ലഭിച്ച സുശീൽ കുമാർ കാൽമുട്ടിന് ശസ്ത്രക്രിയയും നടത്തി.ഇതിനിടെ ദില്ലി പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് ജൂനിയർ അത്‍ലറ്റിന്റെ വധക്കേസിൽ മുഖ്യപ്രതിയായി സുശീൽ കുമാറിനെ ഉൾപ്പെടുത്തിയത്.170 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. വ്യക്തിപരമായ തർക്കത്തിന്റെ പേരിൽ ആണ് അത്‌ലറ്റായ സാഗർ ധങ്കർ മരണപ്പെടുന്നത്.

2021 മെയ് 4 ന് രാത്രി ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിംഗ് സ്ഥലത്ത് 23 കാരനായ അത്‌ലറ്റായ സാഗർ ധങ്കറിനെയും സുഹൃത്ത് സോനുവിനെയും മറ്റ് മൂന്ന് പേരെയും സുശീൽ കുമാറും കൂട്ടാളികളും മർദ്ദിച്ചു. മർദ്ദനത്തിൽ സാഗർ ധങ്കർ മരിക്കുകയായിരുന്നു. ഇതേതുടർന്ന് രണ്ട് തവണ സുശീൽ കുമാറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

also read:സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്; റിഹേഴ്സലുകൾ നടക്കും, രാജ്യത്ത് കനത്ത സുരക്ഷ

മരിച്ച ഗുസ്തി താരം നേരത്തെ ദില്ലിയിലെ മോഡൽ ടൗണിലെ സുശീൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്‌മെന്റിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇത് സുശീല്കുമാറും ജൂനിയർ ഗുസ്തിക്കാരനും തമ്മിലുള്ള തർക്കത്തിന് കാരണമായി. 2022 നവംബറിൽ ദില്ലി കോടതി എട്ട് ദിവസത്തേക്ക് സുശീൽ കുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News