‘ഈ ആയിഷാൻ്റെ പിന്നാലെയുള്ള ആ നടത്തം അങ്ങ് നിർത്തിയേക്ക്, അത് പ്രശ്‌നാവും’, തട്ടത്തിൻ മറയത്തിലെ ആ മാസ് സീനിലുള്ളത് സുഷിനോ? മറുപടി

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ സിനിമയാണ് തട്ടത്തിൻ മറയത്ത്. ചിത്രത്തിൽ ഒരു മാസ് സീനിൽ വന്നുപോകുന്ന കൂളിംഗ് ഗ്ലാസ് വെച്ച പയ്യനെയും അവൻ പറഞ്ഞ ഡയലോഗും മലയാളികൾ മറക്കാൻ ഇടയില്ല. ഇപ്പോഴിതാ ആ നടൻ സുഷിന് ശ്യാം ആണോ എന്ന ഒരു സംശയമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അത് സുഷിന് തന്നെയാണ് എന്ന സ്ഥിരീകരണം താരം തന്നെ മുൻപ് നടത്തിയിരുന്നു. ആ വേഷം ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെച്ച് സംഗീത സംവിധായകൻ സുഷിന് ശ്യാം രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ അനുഭവം തുറന്നു പറഞ്ഞത്.

സുഷിൻ പറഞ്ഞത്

ALSO READ: ആ നേട്ടം ഇനി ടൊവിനോയ്ക്ക് സ്വന്തം, 44 വര്‍ഷമായി ഒരു ഇന്ത്യന്‍ നടനും ലഭിക്കാത്ത ബഹുമതി: കയ്യടിച്ച് ഇന്ത്യൻ ജനത

അന്ന് അഭിനയിക്കുന്നത് നിവിൻ പോളിയുടെയും അജു വർഗീസിന്റെയും കൂടെയല്ലേ. അവരെല്ലാം അറ്റ്ലീസ്റ്റ് ആക്ടിങ് സ്കിൽ ഉള്ള ആളുകളല്ലേ. പക്ഷെ ആ കാര്യത്തിൽ എനിക്കൊരു ഐഡിയ ഇല്ലായിരുന്നു. ഞാൻ ശരിക്കും ആ സീനിൽ ഷേഡ്സ് വെച്ചത് എനിക്ക് പേടിയുള്ളത് കൊണ്ടാണ്. എന്റെ കണ്ണിൽ ടെൻഷൻ കാണാമായിരുന്നു.

ALSO READ: ഒരേ തൊഴിൽരംഗത്ത് മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്നവരുടെ സൗഹൃദത്തിന് എത്രമാത്രം സത്യസന്ധതയും സ്നേഹവും ഉണ്ട്? മമ്മൂട്ടിയുടെ ചോദ്യവും മോഹൻലാലിൻറെ മറുപടിയും

ഒരു ഷേഡ്സ് വെച്ച് കുറച്ചൂടെ സ്വാഗ് ആക്കിയതാണ്. ആളുകൾ എന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത് ഈ സാധനം ചെയ്തതിന് ശേഷമാണ്. അതുവരെ ഒരു മ്യൂസിഷ്യനായിട്ട് കുറച്ച് പേർക്ക് അറിയാമെന്നല്ലാതെ അധികം സിനിമയൊന്നും ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News