‘സ്തുതി’ പാടി സുഷിൻ ശ്യാം; ‘ബൊഗൈൻവില്ല’യ്ക്കായി മലയാളിയെ പിടിച്ചിരുത്തി ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും

Sthuthi

‘സ്തുതി’ പാടി മലയാളികളെ കൈയിലെടുത്ത് സുഷിൻ ശ്യാമും കൂട്ടരും. അമൽ നീരദിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ‘ബൊഗൈൻവില്ല’യിലെ ‘സ്തുതി’ എന്ന് പേരിട്ടിരിക്കുന്ന പ്രോമോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്. ഒക്ടോബർ 17 നാണ് കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിർമയിയും ഒന്നിക്കുന്ന ബൊഗൈൻവില്ല റിലീസ് ചെയ്യുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിൻ ശ്യാം ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ്.

Also Read: ‘ഓന്ത് മുട്ടയിടുമോ…?’ കുഞ്ഞുകുറിപ്പുകൾ ചേർത്ത് ഒരു ഡയറി; രണ്ടാംക്ലാസുകാരുടെ കുറിപ്പുകൾ ഇനി ഒന്നാം ക്ലാസുകാർ പഠിക്കും

സുഷിന്റെ അടുത്ത കാലത്തെ ഗാനങ്ങളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ പുറത്തിറക്കിയിരിക്കുന്ന ‘സ്തുതി’ ഇതിനോടകം തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടി കഴിഞ്ഞു. അമൽ നീരദിന്റെ അവസാനം പുറത്തിറങ്ങിയ ‘ഭീഷ്മപർവം’ വൻ വിജയമായതിന് പിന്നാലെ പുറത്തിറങ്ങാനിരിക്കുന്ന ‘ബൊഗൈൻവില്ല’ ചിത്രത്തെ കാത്തിരിക്കുകയാണ് മലയാളി സിനിമ ആരാധകർ. ചിത്രത്തിന്റെ പോസ്റ്ററിലെ മൂവരുടെയും വ്യത്യസ്തമായ ലൂക്കും ക്യാരക്ടർ പോസ്റ്ററുകളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News