മലയാള സിനിമയിൽ ഇതിനോടകം തന്റേതായ സ്ഥാനം ഉറപ്പിച്ച സംഗീത സംവിധായകനാണ് സുഷിൻ ശ്യാം. നിരവധി വ്യത്യസ്തമായ പാട്ടുകളിലൂടെ ഏറെ ആരാധകരെ നേടാനും സുഷിൻ ശ്യാമിനു കഴിഞ്ഞു. വ്യത്യസ്തമായ രീതിയിൽ സിനിമകൾക്കായി പശ്ചാത്തല സംഗീതവും പാട്ടുകളും ഒരുക്കുന്നതിലൂടെ സുഷിൻ ഏറെ ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്. സ്വതന്ത്രമായി സംഗീതം ചെയ്ത ആദ്യത്തെ പാട്ടിനെ കുറിച്ച് പറയുകയാണ് സുഷിൻ ശ്യാം.
കിസ്മത്ത് എന്ന ചിത്രത്തിലെ കിസപാടിയ എന്ന പാട്ടാണ് സുഷിൻ ആദ്യമായി സ്വതന്ത്രമായി സംഗീതം നൽകിയ പാട്ട്. എന്നാൽ ആ പാട്ട് ചെയ്യുന്നത് വരെ തനിക്ക് പാട്ട് ചെയ്യാൻ കഴിയുമോയെന്ന് സംശയമായിരുന്നുവെന്നും സുഷിൻ പറഞ്ഞു. ആ സിനിമയിൽ നിന്ന് ഒഴിവാകാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഒന്ന് ട്രൈ ചെയ്ത് നോക്കിയപ്പോൾ ആ പാട്ട് എല്ലാവർക്കും ഇഷ്ടമായെന്നും സുഷിൻ പറഞ്ഞു.
‘അന്നുവരെ എനിക്ക് പാട്ട് ചെയ്യാൻ പറ്റുമോയെന്ന് സംശയമായിരുന്നു. പാട്ട് ചെയ്യാൻ അറിയുമോ എന്നൊന്നും അറിയില്ലായിരുന്നു. പാട്ട് വേണമെങ്കിൽ വേറേ ആരെങ്കിലും ചെയ്തോട്ടെ, ബാക്ക്ഗ്രൗണ്ട് മ്യൂസിക് മാത്രം ഞാൻ ചെയ്യാമെന്നൊക്ക കരുതി.വെറുതെ ഒന്ന് ട്രൈ ചെയ്ത് നോക്കിയതാണ് കിസ പാതിയിൽ എന്ന പാട്ട്. അത് കൊള്ളാമെന്ന് തോന്നി ഞാൻ സംവിധായകന് അയച്ചുകൊടുത്തു. അവർക്കെല്ലാവർക്കും ഇഷ്ടമായി എന്നാണ് സുഷിൻ പറഞ്ഞത്.
ALSO READ: കരുതലിന്റെ സ്നേഹക്കൂടൊരുങ്ങുന്നു; തറക്കല്ലിട്ട് മന്ത്രി ആർ ബിന്ദു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here