‘മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് ആ പറഞ്ഞത് തള്ള്’, ആവേശം കൊള്ളിക്കുമോ ആവേശം? സുഷിന്റെ മറുപടി

എല്ലാ ഹൈപ്പുകൾക്കും മുകളിൽ സുഷിൻ പറഞ്ഞ ഒരൊറ്റ വാക്ക് അന്വർഥമാക്കിയ സിനിമയായിരുന്നു മഞ്ഞുമ്മൽ ബോയ്‌സ്. 220 കൊടിയും കടന്ന് മലയാളത്തിലെ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ സിനിമയായി ഈ ചിദംബരം ചിത്രം മാറിയിരുന്നു. മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റും എന്നായിരുന്നു സുഷിൻ ശ്യാം പറഞ്ഞത്. ഇപ്പോഴിതാ ആ പറഞ്ഞ വാക്കിനെ കുറിച്ച് വ്യക്തമാകുകയാണ് സുഷിൻ. ആവേശം സിനിമയുടെ പ്രസ് മീറ്റിലായിരുന്നു സുഷിന് സീൻ മാറ്റും എന്ന വാക്കിനെ കുറിച്ച് സുഷിൻ പറഞ്ഞത്.

സുഷിന് ശ്യാം പറഞ്ഞത്

ALSO READ: വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

തിയേറ്ററിൽ ആവേശം കൊള്ളിക്കണമല്ലോ അതുകൊണ്ടല്ലേ അങ്ങനെയൊരു പേരിട്ടത്. ഇതുപോലെ തന്നെയായിരുന്നു രോമാഞ്ചം ഇറങ്ങിയപ്പോഴും. രോമാഞ്ചം കൊള്ളിക്കുമോ എന്നായിരുന്നു അന്ന് ചോദിച്ചത്. അപ്പോഴും എനിക്കൊരു ആകാംക്ഷയുണ്ടായിരുന്നു രോമാഞ്ചം കൊള്ളിക്കുമെന്ന ഒരു സാധനം.

ALSO READ: ചെറിയ പെരുന്നാളൊക്കെയല്ലേ…തയ്യാറാക്കാം കലക്കന്‍ തലശ്ശേരി മട്ടന്‍ ബിരിയാണി

ആവേശം സത്യത്തിൽ ഫുള്ളി എന്റർടൈനറാണ്. മൊത്തത്തിൽ ചിരിയും പരിപാടിയുമൊക്കെ ആയിട്ട് ചിരിയും കളിയുമൊക്കെ ആയിട്ട് പാക്ക്ഡായിട്ടുള്ള പടമാണ്. എക്സൈറ്റ്മെന്റ് തെറ്റാൻ സാധ്യതയില്ല എന്നാണ് എന്റെ പ്രതീക്ഷ. മറ്റേത് സീൻ മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചിട്ട് പറഞ്ഞതൊന്നുമല്ല ചുമ്മാ തള്ളി നോക്കിയതല്ലേ. ( തമാശ രൂപേണ ) അങ്ങനെ തന്നെയാവട്ടെ ആവേശവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News