‘ആ പാട്ടിന്റെ ട്രെന്‍ഡ് അവസാനിച്ചു, അങ്ങനെ ഒരു ഗാനത്തിന് പിന്നല്‍ ഒരേ ഒരു കാരണം’: ഒടുവില്‍ തുറന്നുപറഞ്ഞ് സുഷിന്‍ ശ്യാം

ഒരു സമയം സോഷ്യല്‍ മീഡിയയിലും യൂത്തുകളുടെ ഇടയിലും വൈറലായ പാട്ടായിരുന്നു ആവേശം എന്ന ചിത്രത്തിലെ ഇല്ലുമിനാറ്റി എന്ന പാട്ട്. ഇപ്പോഴിതാ ട്രെന്‍ഡായി മാറിയ ഇല്ലുമിനാറ്റി എന്ന പാട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് സുഷിന്‍ ശ്യാം.

സിനിമയിലെ ഏറ്റവും വലിയ മാര്‍ക്കറ്റിങ് ടൂളാണ് പാട്ടെന്നും ആ ചിന്തയിലാണ് ഇല്ലുമിനാറ്റി ഉണ്ടായതെന്നും സുഷിന്‍ കൂട്ടിച്ചേര്‍ത്തു. ആ പാട്ടില്‍ പ്രത്യേകിച്ച് ഒന്നുമില്ലെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുഷിന്‍ പറഞ്ഞു.

Also Read : രസഗുളയെ പൊതിഞ്ഞ് തേനീച്ചകൾ, നല്ലതല്ലേ ഇതെന്ന് കമന്റ്; വൈറലായി വീഡിയോ

സിനിമയുടെ ഏറ്റവും വലിയ മാര്‍ക്കറ്റിങ് ടൂളാണല്ലോ പാട്ടെന്ന് പറയുന്നത്. അങ്ങനെ ഒരു പാട്ട് എന്ന നിലക്ക് വൈറലാകണമെന്ന് കരുതിയാണ് ഇല്ലുമിനാറ്റി കമ്പോസ് ചെയ്തത്. അതില്‍ പ്രത്യേകിച്ച് ഒന്നുമില്ല.

പാട്ടിന്റെ സെക്കന്‍ഡ് ഹാഫില്‍ വരുന്ന മെലഡിയും ഒക്കെയാണ് അതിന് സിനിമയുടെ ഒരു ഫ്ളേവര്‍ വരുന്നത്. ബാക്കിയൊക്കെ ഒരു വിജയ് പടം അല്ലെങ്കില്‍ മമ്മൂക്കയുടെ പോക്കിരിരാജ മോഡിലാണ് ഞാനും ജിത്തുവും അപ്രോച്ച് ചെയ്യുന്നത്.

അത്തരം വൈറല്‍ പാട്ട് കമ്പോസ് ചെയ്യുന്നത് എനിക്ക് വലിയ ചാലഞ്ചിങ്ങായി തോന്നിയിട്ടില്ല. ആളുകളുമായി കണക്ടാകുന്ന തരത്തിലുള്ള പാട്ടുകള്‍ കമ്പോസ് ചെയ്യാനാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രയാസം. ഇനി നിങ്ങള്‍ നോക്കിക്കഴിഞ്ഞാല്‍ ഇല്ലുമിനാറ്റിയുടെ ട്രെന്‍ഡ് ഒക്കെ അവസാനിച്ചിരിക്കുകയാണ്. ഇനി ആരും ആ പാട്ട് അങ്ങനെ കേള്‍ക്കാന്‍ ചാന്‍സില്ല,’ സുഷിന്‍ ശ്യാം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration