ഗ്രാമിയിൽ മുത്തമിടുമോ? ആവേശം, മഞ്ഞുമ്മല്‍ ബോയ്സ് സൗണ്ട്ട്രാക്കുകൾ പുരസ്‌കാരത്തിനായി സമർപ്പിച്ച് സുഷിൻ ശ്യാം

sushin

ആവേശം, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ ചിത്രങ്ങളിലെ സൗണ്ട്ട്രാക്കുകൾ ഗ്രാമി പുരസ്‌കാരത്തിനുള്ള നോമിനേഷനിലേക്ക് സമർപ്പിച്ച് സംഗീത സംവിധായകൻ സുഷിൻ ശ്യാം. അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചത്.

ALSO READ; പൊന്നാനി അഴിമുഖത്തിന് കുറുകെ നിര്‍മ്മിക്കുന്ന കേബിള്‍ സ്റ്റേയഡ് പാലം, പൊന്നാനിയുടെ മാത്രമല്ല കേരളത്തിന്റെ തന്നെ അഭിമാന പദ്ധതിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

മഞ്ഞുമ്മല്‍ ബോയ്‌സിലെ സൗണ്ട് ട്രാക്ക് വിഷ്വൽ  മീഡിയ വിഭാഗത്തിലെ ബെസ്റ്റ് സ്‌കോര്‍ സൗണ്ട് ട്രാക്ക് വിഭാഗത്തിലേക്കും ആവേശത്തിലെ ട്രാക്ക് ബെസ്റ്റ് കംപൈലേഷന്‍ സൗണ്ട്ട്രാക്ക് വിഭാഗത്തിലേക്കുമാണ് സമർപ്പിച്ചിരിക്കുന്നത്.

ALSO READ; നരനായാട്ടിന് അമേരിക്കയുടെ കൈത്താങ്ങ്; ഗാസയിലെ ആക്രമണത്തിന് വേണ്ടി ഇസ്രയേലിന് നൽകിയത് 17.9 ബില്യൺ യുഎസ് ഡോളർ

ഈ വർഷം റിലീസ് ചെയ്ത രണ്ട് സിനിമകളും വമ്പൻ ഹിറ്റായിരുന്നു. ഇതിലെ ഗാനങ്ങളും ബിജിഎമ്മുകളുമൊക്കെ വലിയ ജനപ്രീതിയാണ് പിടിച്ചുപറ്റിയത്. സോഷ്യൽ മീഡിയയിൽ അടക്കം ഇവ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. തിയേറ്ററിലെ ഒ ടി ടി യിലും ഒരേപോലെ മികച്ച പ്രതികരണമാണ് ചിത്രങ്ങളക്ക് ലഭിച്ചത്.മഞ്ഞുമ്മൽ ബോയ്‌സിന് റഷ്യയിലെ ഫിലിം ഫെസ്റ്റിവലില്‍ മ്യൂസിക് വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചിരുന്നു.

ENGLISH SUMMARY: MUSIC DIRECTOR SUSHIN SHYAM SUBMITTED AAVESHAM, MANJUMMAL BOYS SOUNDTRACKS FOR GRAMMY AWARDS

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration