പ്രണയാർദ്രമായ ദിനത്തിൽ സ്നേഹം പകർന്ന് താരങ്ങൾ- സോഷ്യൽ മീഡിയയിൽ കത്തിക്കയറി സുഷിൻ്റെ വിവാഹ ഒരുക്കങ്ങൾ, വൈറൽ വീഡിയോ

യുവ സംഗീത സംവിധായകൻ സുഷിൻ ശ്യാമിൻ്റെ വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ തീരുന്നില്ല. സിനിമാ പ്രവർത്തക ഉത്തരയുമായുള്ള സുഷിൻ്റെ വിവാഹം ഏതാനും ദിവസങ്ങൾക്കു മുൻപാണ് നടന്നിരുന്നത്. വിവാഹത്തിന് യുവ സൂപ്പർതാരം ഫഹദ് ഫാസിലും ഭാര്യ നസ്രിയയും പങ്കെടുത്തിരുന്നു. നടൻ ജയറാമടക്കം സിനിമാ മേഖലയിലെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തിരുന്ന വിവാഹമായിരുന്നു അത്. ഇപ്പോഴിതാ ഇരുവരുടേയും വിവാഹത്തിന് മുന്‍പുള്ള ഒരുക്കങ്ങളുടെ വീഡിയോയാണ് ആരാധകര്‍ക്കിടയിലെ ചർച്ച.

ALSO READ: കേന്ദ്രമന്ത്രി രവ്നീത് സിങിന് മലയാളത്തിൽ കത്തയച്ച് ഡോ.ജോൺ ബ്രിട്ടാസ് എംപി; പ്രതിഷേധം ചോദ്യങ്ങൾക്കുള്ള ഉത്തരം മന്ത്രി ഹിന്ദിയിൽ മാത്രം നൽകുന്നതിൽ

വീഡിയോയിൽ നടി നസ്രിയയാണ് സുഷിനും നവ വധുവായ ഉത്തരയ്ക്കും ഭക്ഷണം വാരി നൽകുന്നത്. ഉത്തരയുടെ വിവാഹ ആഭരണങ്ങൾ ഒരുക്കുന്നത് പാർവതി ജയറാമാണ്. മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി.എസ്. പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ താരങ്ങൾക്കിടയിലെ സ്നേഹവും സൌഹൃദവുമാണ് നിറഞ്ഞു നിൽക്കുന്നത്.  പാര്‍വതി ജയറാമിൻ്റെ സഹോദരിയുടെ മകളാണ് ഉത്തര. കുറഞ്ഞ സമയം കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ഒട്ടേറെപ്പേർ താരങ്ങളുടെ സ്നേഹത്തിനും സൌഹൃദത്തിനും ലൈക്കുകളുമായി പിന്തുണയറിയിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Unni (@unnips)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News