ആദ്യം ചാറ്റിങ്, ഒടുക്കം നാലരപവന്റെ മാലകൊണ്ട് ഓട്ടം; പിന്നാലെ അഴിക്കുള്ളിൽ

മലപ്പുറത്ത് യുവതിയെ ശാരീരികമായി ഉപദ്രവിച്ച ശേഷം നാലര പവൻ സ്വർണവുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ.പരപ്പനങ്ങാടി കോട്ടത്തറ ഉള്ളിശ്ശേരി വിവേക്(31) ആണ് പൊലീസിന്റെ പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ബന്ധം സ്ഥാപിച്ച ശേഷമാണ് യുവാവ് യുവതിയുടെ സ്വർണവുമായി കടന്നുകളഞ്ഞത്.

സോഷ്യൽ മീഡിയയിലൂടെയാണ്‌ വിവേക് യുവതിയെ
പരിചയപ്പെട്ടത്. ചാറ്റിങ്ങിലൂടെ ഇരുവരും നല്ല അടുപ്പത്തിലായി. തുടർന്ന് സഹോദരന്റെ ചികിത്സയ്ക്ക് പണം വേണമെന്ന് ഇയാൾ യുവതിയോട് ആവശ്യപ്പെട്ടു. തുടർന്ന് യുവതിയുടെ ഭർത്താവിന്റെ വീട്ടിലെത്തിയ ഇയാൾ വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി യുവതി കടന്നുപിടിച്ചു.പിന്നാലെ സ്വർണമാലയുമായി ഓടി രക്ഷപ്പെടുകയായിരുന്നു.

ALSO READ; മംഗലപുരത്തെ ഭിന്നശേഷിക്കാരിയുടെ മരണം, കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്; പ്രതി തൗഫീഖിനെ കസ്റ്റഡിയിലെടുത്തു

സംഭവത്തിൽ യുവതി പരാതി നൽകിയതോടെ പൊലീസ് പ്രതിക്കായി അന്വേഷണം തുടർന്നിരുന്നു.പിന്നാലെ തിരൂരിൽ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇവയിൽ അടിച്ചുമാറ്റിയ സ്വർണം വിൽപ്പന നടത്തിയെന്ന് പൊലീസ് അന്വേഷണയത്തടകിൽ കണ്ടെത്തിയിരുന്നു. ഈ മാലയും പൊലീസ് പിന്നീട് കണ്ടെത്തി.

ENGLISH NEWS SUMMARY: The accused who physically assaulted a young woman in Malappuram and escaped with four and a half pavans of gold has been arrested. The police have arrested Vivek (31). After establishing a relationship through social media, the young man stole the woman’s gold.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News