ആർസി മാറ്റാൻ ഒടിപി എത്തി, കാര്‍ മോഷണ കേസില്‍ പ്രതി പിടിയില്‍

കോഴിക്കോട് കാര്‍ മോഷണ കേസില്‍ പ്രതി പിടിയില്‍. മലപ്പുറം മമ്പുറം സ്വദേശി ഷറഫുദ്ദീ (41)നാണ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായത്. ഈ മാസം 4ാം തിയ്യതിയാണ് ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട കാര്‍ ഇയാള്‍ മോഷ്ടിച്ചത്.

Also Read: ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം,യുവതി പിടിയിൽ

കാറിന്റെ ആര്‍.സി മാറ്റുന്നതിനിടെ ഒ.ടി.പിക്കായി യഥാര്‍ത്ഥ ഉടമസ്ഥന് ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ നിന്നും ഫോണ്‍ വന്നതോടെയാണ് പ്രതിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News