നെടുമങ്ങാട് സ്വര്‍ണ്ണക്കൊലുസ് കവര്‍ന്ന സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു

നെടുമങ്ങാട് സ്വകാര്യ ഫാന്‍സി കടയില്‍ നിന്ന് സ്വര്‍ണ്ണക്കൊലുസ് കവര്‍ന്ന സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഒരു വയസുകാരിയുടെ കാലില്‍ നിന്നും അരപവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ കൊലുസ് മോഷണം പോയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അരുവിക്കര ആലുംമൂട് സ്വദേശിനിയും വട്ടിയൂര്‍ക്കാവ് കുണ്ടമണ്‍കടവ് വാടകയ്ക്ക് താമസിക്കുന്ന ശ്രീലതയാണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട്ട് മാര്‍ക്കറ്റ് ജംഗ്ഷന് സമീപത്തെ സ്വകാര്യ ഫാന്‍സി കടയില്‍ മോഷണം നടന്നത്. കടയിലെത്തിയ ഇരിഞ്ചയം സ്വദേശിനിയുടെ ഒരു വയസുള്ള മകളുടെ കാലിലുണ്ടായിരുന്ന അര പവന്‍ സ്വര്‍ണ്ണ കൊലുസാണ് മോഷണം പോയത്. കടയ്ക്ക് അകത്തെ സിസി ടി വി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവായത്.

കേസില്‍ അറസ്റ്റിലായ ശ്രീലതയ്‌ക്കെതിരെ വിവിധ കേസുകള്‍ നിലവിലുണ്ടെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News