കസ്റ്റഡിയിലുള്ള പ്രതി മരിച്ചു

മലപ്പുറം താനൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ലഹരിക്കടത്തു സംഘത്തിലെ ഒരാള്‍ മരിച്ചു. തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രിയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

കഴിഞ്ഞദിവസം പുലര്‍ച്ചെ 1.45 നാണ് അഞ്ചു പേരടങ്ങുന്ന ലഹരിക്കടത്തു സംഘത്തെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ലഹരി വസ്തുക്കളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. പുലര്‍ച്ചെ 4.30 ഓടെ കൂട്ടത്തിലുണ്ടായിരുന്ന തമീര്‍ ജിഫ്രി കുഴഞ്ഞുവീണു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും അതിനു മുമ്പേ മരണം സംഭവിച്ചിരുന്നു. ഇയാള്‍ക്കെതിരെ മൂന്നു ലഹരിക്കടത്തു കേസുകള്‍ നിലവിലുണ്ട്.

Also Read: മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ ചങ്ങനാശ്ശേരി അതിരൂപത

നടപടി ക്രമങ്ങളിലെ വീഴ്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും ആസ്വഭാവിക മരണം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷിക്കും.
ലഹരി കേസ് നാര്‍ക്കോട്ടിക് ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല. പ്രാഥമിക റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും അയച്ചെന്നും സുപ്രീം കോടതി മാര്‍ഗ നിര്‍ദേശ പ്രകാരമാണ് അനേഷണമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. തിരൂര്‍ സബ് കലക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ് എത്തിയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. സംഭവം കൊലപാതകമാണെന്നാരോപിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News