റിസപ്ഷനിസ്റ്റുമായി കൊഞ്ചിക്കു‍ഴഞ്ഞു; ബ്ര​യാ​ൻ തോം​സന്‍റെ കൊലയാളിക്ക് കിട്ടിയത് എട്ടിന്‍റെ പണി, പിടികൂടിയത് മക്ഡൊണാൾഡ്സിൽ നിന്ന്

suspect in United Healthcare CEO's killing

കൊലനടത്തി രക്ഷപ്പെടാൻ ശ്രമിക്കുമ്പോ‍ഴും ഇറ്റലിക്കാരുടെ സ്വതസിദ്ധമായ ‘പ്രണയ സല്ലാപം’ നടത്താൻ മറന്നില്ല, ലുയിജി മാംഗിയോണി. ന്യൂയോർക്കിലെ ഒരു ഹോസ്റ്റലിൽ ചെക്ക് ഇൻ സമയത്ത് അവിടെയുണ്ടായിരുന്ന റിസപ്‌ഷനിസ്റ്റായ പെൺകുട്ടിയോട് സംസാരിക്കാനായി മാസ്ക് താഴ്ത്തിയതോടെ ഇയാളുടെ ചിത്രം സിസിടിവി ഒപ്പിയെടുത്തു. അതോടെ ഏവരെയും ഞെട്ടിച്ച ആ മുഖംമൂടി മനുഷ്യന്‍റെ ചുരുള‍ഴിഞ്ഞു. യു​എ​സി​ലെ പ്ര​മു​ഖ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യാ​യ യു​നൈ​റ്റ​ഡ് ഹെ​ൽ​ത്ത്​ കെ​യ​ർ സിഇഒ ബ്ര​യാ​ൻ തോം​സ​ണെയാണ് മാ​ൻ​ഹാ​ട്ട​നി​ലെ തന്‍റെ ഹോ​ട്ട​ലി​ന് പു​റ​ത്ത് ലുയിജി വെടിവെച്ച് കൊലപ്പെടുത്തിയത്. ക‍ഴിഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ നി​ക്ഷേ​പ​ക​രു​ടെ യോ​ഗ​ത്തി​നെ​ത്തി​യ​താ​യിരുന്നു അ​ദ്ദേ​ഹം.

പെന്‍സില്‍വാനിയയിലെ ആല്‍ട്ടൂണയിലെ ഫാസ്റ്റഫുഡ് ശൃംഖലയായ മക്ഡൊണാൾഡ്സിന്‍റെ ബ്രാഞ്ചിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന തോക്കും വ്യാജരേഖകളും കണ്ടെടുത്തു. പ്രതിക്കായി രാജ്യവ്യാപകമായി തിരച്ചിലിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു പൊലീസ്. ഇയാളുടെ തലക്ക് 10000 ഡോളർ വിലയിട്ടിരുന്നു.

also read; യുനൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ന്യൂയോർക്കിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് പിടികൂടിയത് നിർണായകമായ ഒരേയൊരു തെളിവിന്റെ അടിസ്ഥാനത്തിലാണ്. കൊലപാതകത്തിന് ദിവസങ്ങൾക്ക് മുൻപ് മാംഗിയോണി വ്യാജരേഖകളുമായി ന്യൂയോർക്കിലെ ഒരു ഹോസ്റ്റലിൽ ചെക്ക് ഇൻ ചെയ്തിരുന്നു. ഇത് പൊലീസ് കണ്ടുപിടിച്ചതോടെ ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചു. ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് ഇയാൾ അവിടെയുണ്ടായിരുന്ന റിസപ്‌ഷനിസ്റ്റിനോട് സംസാരിക്കാനായി മാസ്ക് താഴ്ത്തിയിരുന്നു.

ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ദൃശ്യത്തിൽ ഇയാൾ ധരിച്ചിരുന്ന അതേ ജാക്കറ്റും വസ്ത്രങ്ങളുമാണ് കൊലപാതകസമയത്തും പ്രതി ധരിച്ചിരുന്നത്. അങ്ങനെയാണ് പൊലീസ് മാംഗിയോണിയാകാം പ്രതി എന്ന നിഗമനത്തിലേക്കെത്തിയത്. തുടർന്ന് പൊലീസ് ഈ ചിത്രം പുറത്ത് വിട്ടിരുന്നു.

also read; ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി കൂടികാഴ്ച്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ

ഇങ്ങനെയാണ് മക്ഡൊണാൾഡ്സിൽ എത്തിയ പ്രതിയെ അവിടെയുണ്ടായിരുന്ന ജീവനക്കാർ തിരിച്ചറിയുകയും പൊലീസിൽ അറിയിക്കുകയും ചെയ്തത്. പൊലീസ് എത്തി ഇയാളെ പിടികൂടി ബാഗ് പരിശോധിച്ചപ്പോൾ, കൊലപാതകത്തിനുപയോഗിച്ച തോക്കടക്കമുള്ള നിർണായക തെളിവുകൾ കണ്ടെത്തുകയും ചെയ്തു.

 2004 ​മു​ത​ൽ യു​നൈ​റ്റ​ഡ് ഹെ​ൽ​ത്ത്​ കെ​യ​റി​ൽ പ്ര​വ​ർ​ത്തി​ച്ച ബ്ര​യാ​ൻ തോം​സ​ൺ മൂ​ന്നു​വ​ർ​ഷ​മാ​യി ക​മ്പ​നി സിഇഒ ആ​യിരുന്നു. 2021 ഏപ്രിലിൽ കമ്പനിയുടെ സിഇഒ ആയ തോംസണിന്‍റെ നേതൃത്വത്തിലാണ് യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പിൻ്റെ ഹെൽത്ത് കെയർ വിഭാഗം ‘ഫോർച്യൂൺ 500’ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News