പ്ലസ്ടു വിദ്യാർഥിനിയെ ഉപദ്രവിക്കുകയും തലയിൽ തുപ്പുകയും ചെയ്ത പ്രതി അറസ്റ്റിൽ

പ്ലസ്ടു വിദ്യാർഥിനിയെ ഉപദ്രവിക്കുകയും തലയിൽ തുപ്പുകയും ചെയ്ത ആറ്റിങ്ങൽ പൂവണത്തുംമൂട് വാടകയ്ക്കു താമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ (25) മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തു. കെഎസ്ആർടിസി ബസിനുള്ളിൽ വെച്ചാണ് സംഭവം. പെൺകുട്ടി ബഹളം വച്ചതോടെ ഇന്ദ്രജിത്ത് ഇറങ്ങിയോടുകയായിരുന്നു. ബസിൽ നിന്നു ഇറങ്ങിയോടിയ ഇന്ദ്രജിത്തിനെ ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും പൊലീസും പിന്നാലെയെത്തി പിടികൂടുകയായിരുന്നു.

also read; പത്ത് വയസുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; 36കാരിക്ക് 30 വര്‍ഷം കഠിന തടവ്

മതിലും ചാടിക്കടന്ന് തുണ്ടിൽ ക്ഷേത്രത്തിനു സമീപത്തെ മുണ്ടുകോണം വയൽ ഏലായിലേക്ക് യുവാവ്എടുത്തു ചാടിയതോടെ മുട്ടോളം ചേറിൽ പുതഞ്ഞു വേഗം കുറഞ്ഞു. ഇനിയും ഓടിയാൽ എറിഞ്ഞു വീഴ്ത്തുമെന്നു പിന്നാലെയെത്തിയവർ മുന്നറിയിപ്പു നൽകിയതോടെ ഇന്ദ്രജിത്ത് കീഴടങ്ങി. പതിവായി ബസിൽ പെൺകുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നു മംഗലപുരം സിഐ സിജു കെ.എൽ. നായർ പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.

also read; ട്രെഡ്മില്ലില്‍ ഓടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 24കാരന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News